ന്യൂഡല്‍ഹി: 26 പേരുടെ മരണത്തിന് കാരണമായ പഹല്‍ഗാം ഭീകരാക്രമണം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ കേന്ദസര്‍ക്കാരിനെ വിമര്‍ശനം കൊണ്ട് മൂടി പ്രതിപക്ഷം. യോഗത്തില്‍ മതിയായ സുരക്ഷാ നടപടികള്‍ കൈക്കൊള്ളാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടി ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സംസാരിച്ചത്. ഇതോടെ സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന് കേന്ദ്രം സമ്മതിച്ചു. ജമ്മു കശ്മീരിലെ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തുമെന്നും സര്‍ക്കാര്‍ പറഞ്ഞു.
|
ഭീകരതയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനോട് ഒന്നടങ്കം ആവശ്യപ്പെട്ടു
വ്യാഴാഴ്ച നടന്ന അടച്ചിട്ട റൂമില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചതായി ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട്‌ചെയ്തത്. അമിത്ഷായാണ് വീഴ്ച പറ്റിയെന്ന് സമ്മതിച്ചത്.
‘തെറ്റ് ഒന്നും സംഭവിച്ചിട്ടില്ലെങ്കില്‍ പിന്നെ നമ്മള്‍ എന്തിനാണ് ഇവിടെ യോഗം ചേരുന്നത്. എവിടെയോ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. അത് നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്- അമിത്ഷാ പ്രതിപക്ഷ നേതാക്കളോട് പറഞ്ഞു.
ഭീകരാക്രമണത്തെത്തുടര്‍ന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് സര്‍വകക്ഷിയോഗം വിളിച്ചത്.
യോഗത്തിനിടെ സുരക്ഷാ പ്രോട്ടോക്കോളുകളുടെ പരാജയത്തെക്കുറിച്ച് നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ ആണ് ചോദ്യങ്ങള്‍ ഉന്നയിച്ചത്. സുരക്ഷാ സേന എവിടെയായിരുന്നുവെന്നും സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് എവിടെയായിരുന്നുവെന്നും നിരവധി നേതാക്കള്‍ ചോദിച്ചു.
അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാമിനടുത്തുള്ള ബൈസരന്‍ പ്രദേശം തുറക്കുന്നതിന് മുമ്പ് പ്രാദേശിക അധികാരികള്‍ സുരക്ഷാ ഏജന്‍സികളെ അറിയിച്ചിരുന്നില്ലെന്ന് പറഞ്ഞ് പ്രാദേശിക ഭരണകൂടത്തിന് മേല്‍ പഴിചാരുകയാണ് കേന്ദ്രം ചെയ്തത്. ആക്രമണത്തിന് ശേഷം സൈന്യത്തില്‍നിന്നുണ്ടായ പ്രതികരണത്തില്‍ കാലതാമസം നേരിട്ടതിനെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നു.
At all-party meet, government admits to security lapses in Pahalgam





