ഏത് സമയത്തും ഇന്ത്യയുടെ ആക്രമണം പ്രതീക്ഷിക്കുന്നുണ്ടെന്നും ഇതിനെ നേരിടാന്‍ പാകിസ്താന് പൂര്‍ണമായും സജ്ജമാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്. (Senior Pakistan official: Our weapons not ‘just for show’) ഇന്ത്യയുടെ ആക്രമണം മണിക്കൂറുകള്‍ക്കുള്ളിലോ ദിവസങ്ങള്‍ക്കുള്ളിലോ ഉണ്ടാകുമെന്ന് രഹസ്യവിവരം ലഭിച്ചതായി അല്‍ജസീറ ലൈവിന് നല്കിയ അഭിമുഖത്തില്‍ പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫിന്റെ ഉപദേഷ്ടാവ് ഫൈസല്‍ കുന്ദി പറഞ്ഞു.
|
”ഞങ്ങളുടെ ആയുധങ്ങള്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനുള്ളതല്ല, രാജ്യത്തിന്റെ പ്രതിരോധത്തിനു വേണ്ടിയുള്ളതാണ്”- പാകിസ്താന് ഏത് ആക്രമണത്തെയും നേരിടാന്‍ സജ്ജമാണെന്ന് സൂചിപ്പിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് ഇന്ത്യ ഏത് സമയത്തും തിരിച്ചടി നല്‍കുമെന്ന സൂചകള്‍ക്കിടെയാണ് പാകിസ്താന്റെ പ്രതികരണം.
പാകിസ്താനെ കശ്മീര്‍ ആക്രമണവുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് കുന്ദി പറഞ്ഞു. അത്തരം അവകാശവാദങ്ങള്‍ക്ക് യാതൊരു തെളിവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ, സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു. ഏത് തരത്തിലുള്ള തിരിച്ചടി നല്‍കണമെന്ന് തീരുമാനിക്കാന്‍ സൈന്യത്തിന് പൂര്‍ണമായ അധികാരവും നല്‍കിയിട്ടുണ്ട്.
English summary:
A senior Pakistani official has warned about an imminent Indian military strike, and asserted that Islamabad was fully prepared to respond with decisive force if attacked, echoing earlier remarks by other authorities.


