28
May 2025
Thu
28 May 2025 Thu
india pakistan colflict all party meeting

ന്യൂഡല്‍ഹി: ഇന്ത്യാ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും. (India-Pakistan conflict: All-party meeting to be held at 11 am today) രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ ആഭ്യന്തര, പ്രതിരോധ മന്ത്രിമാര്‍ പങ്കെടുക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം മറുപടി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. നിലവിലെ രാജ്യത്തിന്റെ സുരക്ഷ, നയതന്ത്ര നീക്കങ്ങള്‍ സംബന്ധിച്ച യോഗത്തില്‍ വിലയിരുത്തും. ജമ്മു കശ്മീരില്‍ തുടരുന്ന പാകിസ്താന്‍ പ്രകോപനത്തിനുള്ള തിരിച്ചടികളും യോഗത്തില്‍ ചര്‍ച്ചയാവും.

ALSO READ: പൂഞ്ചില്‍ കനത്ത ഷെല്ലാക്രമണം; സൈനികന്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു; അതിര്‍ത്തി പ്രദേശങ്ങളിലുള്ളവരെ മാറ്റും

മുന്‍പ് ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കാത്തതില്‍ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. അതേസമയം, ഭീകരവാദത്തിനെതിരെയുള്ള രാജ്യത്തിന്റെ നടപടികളില്‍ പൂര്‍ണ പിന്തുണയാണ് പ്രതിപക്ഷം ഉറപ്പുവരുത്തിയിരിക്കുന്നത്.

അതിനിടെ, അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം തുടരുകയാണ്. കനത്ത ഷെല്ലിങാണ് നിയന്ത്രണ രേഖയില്‍ നടക്കുന്നത്. ജമ്മു കശ്മീരില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. പാകിസ്താന്റെ ഭാഗത്ത് നിന്നും സൈനിക നടപടികള്‍ ഉണ്ടാവുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യന്‍ സേന മുന്നറിയിപ്പും നല്‍കി കഴിഞ്ഞു.

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ജാഗ്രത തുടരുകയാണ്. കരസേനാ മേധാവി മേജര്‍ ജനറല്‍ ഉപേന്ദ്ര ദ്വിവേദി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.