ദോഹ: തൊഴില്‍ മന്ത്രാലയത്തിലേക്കുള്ള വിവിധ അപേക്ഷകളില്‍ ഫീസ് ഇളവ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. സ്വകാര്യമേഖലയിലെ തൊഴിലാളി നിയമനം, വര്‍ക്ക് പെര്‍മിറ്റുകള്‍, സീലുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, രേഖകള്‍ സാക്ഷ്യപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെയുള്ളവയുടെ ഫീസ് കുറയ്ക്കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളാണ് മന്ത്രിസഭ അംഗീകരിച്ചത്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെയും മറ്റു സ്ഥാപനങ്ങളുടെയും സാമ്പത്തിക ചെലവുകള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍ദേശങ്ങള്‍.
|
പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ആല്‍ഥാനിയുടെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭായോഗമാണ് ഫീസിളവിനുള്ള തൊഴില്‍ മന്ത്രാലയ കരടിന് അംഗീകാരം നല്‍കിയത്. എന്നാല്‍, ഏതൊക്കെ വിഭാഗങ്ങളിലായിരിക്കണം ഫീസ് ഇളവ് എന്നത് തൊഴില്‍ മന്ത്രാലയം തീരുമാനിക്കും.
ALSO READ: ക്രിസ്ത്യന്‍ വിഭാഗത്തിന് ബിജെപി അനുകൂല സംഘടന; കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന്് പ്രഖ്യാപിക്കും
കള്ളപ്പണം വെളുപ്പിക്കല്‍ ഭീകരവാദത്തിനുള്ള ധനസഹായങ്ങള്‍ തടയല്‍ എന്നിവയുമായി ബന്ധപ്പെട്ട നിയത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതിചെയ്യാനും മന്ത്രിസഭ അംഗീകരിച്ചു. ഇതുസംബന്ധിച്ച കടര് നിയമം ശൂറാ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വിടും.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം ഖത്തറിന്റെ നയതന്ത്ര, ഉഭയ കക്ഷി സൗഹൃദത്തിലെ നാഴിക ക്കല്ലായതായി മന്ത്രിസഭായോഗം വിലയിരുത്തി. അമേരിക്കന്‍ പ്രസിഡന്റും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും തമ്മിലെ കൂടിക്കാഴ്ച മേഖലയുടെയും ലോകത്തിന്റെയും സുസ്ഥിരതക്കും സമാധാനത്തിലും വഴിയൊരുക്കുമെന്നും മന്ത്രിസഭ ശുഭാപ്തി പ്രകടിപ്പിച്ചു.
ഗസയിലെ ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും മാനു
ഷിക സഹായം ഉറപ്പാക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു.
നികുതി മേഖലയില്‍ അന്താരാഷ്ട്ര നിലവാരങ്ങള്‍ പിന്തുടരുക എന്ന ലക്ഷ്യത്തോടെയുള്ള പൊതുനികുതി വിഭാഗം സമര്‍പ്പിച്ച ഭേദഗതികളും മന്ത്രിസഭ അംഗീകരിച്ചു.


