റിയാദ്: ഇറാനു പകരം ഇസ്രായേലിലെ ആണവ കേന്ദ്രത്തിലായിരുന്നു ബോംബിടേണ്ടിയിരുന്നതെന്ന് സൗദിയിലെ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്. (If the problem was nuclear bombs, the US should have bombed Israel: Saudi prince) ഇരട്ട മുഖമുള്ള ഡൊണാള്‍ഡ് ട്രംപ് അധികാരമൊഴിയും വരെ താന്‍ യുഎസ് സന്ദര്‍ശിക്കില്ലെന്നും തുര്‍ക്കി അല്‍ ഫൈസല്‍ വ്യക്തമാക്കി.
|
സൗദി ഭരണാധികാരിയായിരുന്ന ഫൈസല്‍ രാജാവിന്റെ മകനാണ് തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്. സൗദി ഇന്റലിജന്‍സ് വിഭാഗം മുന്‍ മേധാവിയും യുഎസിലേക്കുള്ള അംബാസിഡറുമായിരുന്നു. അറബ് മാധ്യമത്തിലാണ് അദ്ദേഹം ഇസ്രായേലിനും അമേരിക്കയ്ക്കുമെതിരേ തുറന്നടിച്ചത്.
നീതിയുള്ള ലോകത്തല്ല നമ്മള് ജീവിക്കുന്നത്. ആയിരുന്നെങ്കില്‍ ബിടു ബോംബറുകള്‍ ആദ്യം ഇടേണ്ടിയിരുന്നത് ഇസ്രായേലിലെ ഡിമോണ ആണവ കേന്ദ്രത്തിലായിരുന്നുവെന്ന് തുര്‍ക്കി അല്‍ഫൈസല്‍ പറഞ്ഞു. ഇസ്രായേലിന്റെ കൈവശം ആണവ ബോംബുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ALSO READ: അനീഷ പ്രസവിച്ചത് യുട്യൂബ് നോക്കി; വയറില്‍ തുണികെട്ടി ഗര്‍ഭാവസ്ഥ മറച്ചുവച്ചു
ആണവോര്‍ജ ഏജന്‍സിയെ അവര്‍ പരിശോധനക്ക് അനുവദിക്കാറില്ല. ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ അവര്‍ ഭാഗവുമല്ല. ആരും ഇസ്രായേല്‍ ആണവ കേന്ദ്രങ്ങള്‍ പരിശോധിച്ചിട്ടില്ല. ഇസ്രായേലിന്റെ അന്ത്യത്തിന് വേണ്ടി ഇറാന് പ്രസ്താവന നടത്തിയെന്നാണ് പലരുടേയും ആക്ഷേപം. എന്നാല്‍ 1996 ല്‍ നെതന്യാഹു പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതിനു ശേഷം, ഇറാനെ ആക്രമിക്കാനും ഭരണം അട്ടിമറിക്കാനും പറയുന്ന ഇസ്രായേലിനെതിരെ, യുഎസ് മിണ്ടുന്നില്ല.
മറ്റു നേതാക്കളെ പോലെ സമാധാനത്തിന് വേണ്ടി വാദിക്കുന്ന ട്രംപ്, ഇരട്ട നിലപാട് എടുക്കരുതെന്നും അദ്ദേഹം പറയുന്നു. ഇറാഖിനെതിരായ യുഎസ് നീക്കത്തിനെതിരെ സംസാരിച്ച ആളാണ് ട്രംപ്. അതിന്റെ പ്രത്യാഘാതങ്ങലും ട്രംപ് വിശദീകരിച്ചിരുന്നു. അത് ഇറാന്റെ കാര്യത്തിലും അനുഭവിക്കേണ്ടി വരുമെന്നും നയതന്ത്രമാണ് ശരിയായ വഴിയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഇസ്രായേലിന് യുഎസ് പ്രത്യേക പരിഗണന നല്‍കുന്നത് പ്രകടമാണ്. അതിനാല്‍ ഇരട്ട നിലപാട് യുഎസ് തുടരുന്ന കാലത്തോളം തന്റെ പിതാവ് ഫൈസല്‍ രാജാവിന്റെ വഴിയാണ് താന്‍ സ്വീകരിക്കുക. യുഎസ് പ്രസിഡണ്ട് ഹാരി എസ് ട്രൂമാന് ഇസ്രായേലിനെ അംഗീകരിച്ചതോടെ അദ്ദേഹം അധികാരമൊഴിയും വരെ ഫൈസല്‍ രാജാവ് യുഎസ് സന്ദര്‍ശിച്ചിട്ടില്ല. ഇരട്ട നിലപാടുള്ള ട്രംപ് അധികാരമൊഴിയും വരെ താനും യുഎസ് സന്ദര്‍ശിക്കില്ലെന്നും തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന് നിലപാട് വ്യക്തമാക്കി.


