തൃശൂര്‍: പുതുക്കാട്ടെ നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. (News born babies muder case in Thrissur follow up) പ്രതികളായ അനീഷ, ഭവിന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. നവജാത ശിശുക്കളുടെ സംസ്‌കരിച്ചെന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ ഇന്ന് ഫോറന്‍സിക് പരിശോധനയും നടക്കും. കൊലപാതകം ബന്ധുക്കളുടെ അറിവോടെ ആയിരുന്നോ എന്നും പൊലീസ് പരിശോധിക്കും.
|
ഗര്‍ഭത്തെ ചൊല്ലി അയല്‍വാസികളുമായടക്കം തര്‍ക്കം ഉണ്ടായിരുന്നതായും അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചും വയറ്റില്‍ തുണി കെട്ടിവച്ചുമാണ് അനിഷ അയല്‍വാസികളില്‍ നിന്ന് വിവരം മറച്ചുവെച്ചതെന്നും പൊലീസ് പറയുന്നു.
അനിഷ ഗര്‍ഭിണിയാണെന്ന് അയല്‍വാസികള്‍ സംശയിച്ചിരുന്നു. എന്നാല്‍ അപവാദം പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ് അനിഷയുടെ കുടുംബം പൊലീസിനെ സമീപിച്ചു.
ALSO READ: തൃശൂരില്‍ രണ്ട് നവജാതശിശുക്കളെയും കൊന്നത് അമ്മ തന്നെ; അവിവാഹിതയ്‌ക്കെതിരേ പോലീസ് എഫ്‌ഐആര്‍
ആദ്യ ഗര്‍ഭകാലത്താണ് ഈ സംഭവം നടന്നത്. ഇതിനെച്ചൊല്ലി അയല്‍വാസി ഗിരിജയുമായി വാക്കു തര്‍ക്കവുമുണ്ടായി. ഹോര്‍മോണ്‍ വ്യതിയാനം കാരണം തടി കൂടുന്നു എന്നാണ് ചോദിച്ചവരോട് പറഞ്ഞിരുന്നതെന്നും പൊലീസ് പറയുന്നു. യുട്യൂബ് നോക്കിയാണ് അനിഷ പ്രസവിച്ചതെന്ന വിവരവും പോലീസിന് ലഭിച്ചു.
കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം നൂലുവള്ളിയിലെ വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായും എഫ്‌ഐആറില്‍ പറയുന്നു. എട്ട് മാസങ്ങള്‍ക്കു ശേഷം മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തെടുക്കുകയും ബവിന് കൈമാറുകയും ചെയ്തതായും എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു.
കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയാണ് ആദ്യത്തെ കുട്ടി മരിച്ചതെന്നായിരുന്നു യുവതി പൊലീസിനോട് പറഞ്ഞത്. അതിനിടെ അനീഷയെ നൂലുവള്ളിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം അനീഷ പൊലീസിന് കാണിച്ചുകൊടുത്തിട്ടുണ്ട്.
മരിച്ച രണ്ട് നവജാതശിശുക്കളെയും അമ്മ അനിഷയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മാതാപിതാക്കളായ ഭവിനും അനിഷക്കുമെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. രണ്ട് കൊലപാതകങ്ങളിലായി രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തു. ഭവിന്റെയും അനിഷയുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ആദ്യ കുട്ടിയെ കൊലപ്പെടുത്തിയത് 2021 നവംബര്‍ 6നാണ്. കൊല നടത്തി അന്ന് തന്നെ യുവതി കുഞ്ഞിനെ സ്വന്തം വീട്ടുവളപ്പില്‍ കുഴിച്ചു മൂടിയിരുന്നു. 8 മാസത്തിന് ശേഷം കുഴി തോണ്ടി അസ്ഥികള്‍ പുറത്തെടുത്ത് ഭര്‍ത്താവിന് കൈമാറുകയായിരുന്നു.
രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയത് 2024 ആഗസ്റ്റ് 29 നാണ്. തുണിയില്‍ പൊതിഞ്ഞ് സൂക്ഷിച്ച കുഞ്ഞിന്റെ മൃതദേഹം ആഗസ്റ്റ് 30 ന് അനീഷ ഭവിന്റെ വീട്ടിലെത്തിച്ചു. ഭവിന്റെ വീടിന് പിന്നിലെ തോട്ടില്‍ കുഴിച്ചു മൂടിയ മൃതദേഹം പുറത്തെടുത്തത് നാല് മാസങ്ങള്‍ക്ക് ശേഷമാണ്. കുട്ടികളുടെ കര്‍മ്മം ചെയ്യാന്‍ വേണ്ടി സൂക്ഷിച്ച അസ്ഥിയുമായി ഭവിന്‍ സ്റ്റേഷനിലെത്തി സംസാരിച്ചതോടെയാണ് വിവരം പുറത്തുവന്നത്.
അനീഷ മറ്റൊരു വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള സംശയമാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നത്തിന് കാരണമായതെന്നാണ് വിവരം. രണ്ടാമതൊരു ഫോണ്‍ ആവശ്യപ്പെട്ടിട്ടും വേണ്ടെന്ന് അനീഷ പറഞ്ഞതും എന്നാല്‍ സംശയാസ്പദമായി മറ്റൊരു ഫോണ്‍ അവരുടെ പക്കല്‍ കണ്ടതും ബവിനില്‍ സംശയം ഉണര്‍ത്തി. 2025 ജനുവരിയിലാണ് അത് മനസ്സിലാക്കുന്നത്. അതാണ് തര്‍ക്കത്തില്‍ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്.
യുവതി ഒഴിഞ്ഞുമാറുകയാണെങ്കില്‍ തെളിവായി അസ്ഥികള്‍ കാണിക്കാനായിരുന്നു യുവാവിന്റെ പദ്ധതി. ഇയാള്‍ ശല്യമായി തുടങ്ങിയതോടെ സ്വയം അകന്നതാണെന്ന് യുവതിയും സമ്മതിക്കുന്നുണ്ട്. ഫോണ്‍ വിളിച്ചപ്പോള്‍ യുവതി തിരക്കിലായതാണ് പ്രകോപനത്തിന് കാരണം. ബന്ധുവിനെ വിളിച്ചതെന്നാണ് യുവതി പറയുന്നത്. തര്‍ക്കം മൂര്‍ച്ഛിത്തതോടെ യുവാവ് അസ്ഥി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.


