17
Jul 2025
Wed
17 Jul 2025 Wed
Court ordered to Shami to pay 4 lakh rupees in every month to his estranged wife and daughter

മുന്‍ ഭാര്യക്കും മകള്‍ക്കുമായി മാസം തോറും നാലുലക്ഷം രൂപ ചെലവിനു നല്‍കണമെന്ന് ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയോട് കല്‍ക്കട്ട ഹൈക്കോടതി. മുന്‍ ഭആര്യ ഹസിന്‍ ജഹാന് ഒരു ലക്ഷത്തി അമ്പതിനായിരവും മകള്‍ ഐറയ്ക്ക് രണ്ടുലക്ഷത്തി അമ്പതിനായിരം രൂപയുമാണ് പ്രതിമാസം നല്‍കേണ്ടത്. ഏഴുവര്‍ഷം മുമ്പു തൊട്ട് ഈ തുക ഈടാക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹസിന്‍ ജഹാന്‍ അമ്പതിനായിരവും മകള്‍ക്ക് എണ്‍പതിനായിരം രൂപയും പ്രതിമാസം ചെലവിന് നല്‍കണമെന്ന് കീഴ്‌ക്കോടതി വിധിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്താണ് ഹസിന്‍ ജഹാന്‍ ഹൈക്കോടതിയിലെത്തിയത്. ഷമിക്കെതിരേ ഹസിന്‍ നല്‍കിയ ഗാര്‍ഹിക പീഡനക്കേസ് ആറുമാസത്തിനകം തീര്‍പ്പാക്കണമെന്നും ഹൈക്കോടതി കീഴ്‌ക്കോടതിക്കു നിര്‍ദേശം നല്‍കി.

തനിക്ക് മാസം ഏഴുലക്ഷവും മകള്‍ക്ക് മൂന്നുലക്ഷവും വീതം 10 ലക്ഷം രൂപ വേണമെന്നായിരുന്നു ഹസിന്‍ ജഹാന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. 2018ലാണ് ഇരുവരും വിവാഹമോചിതരായത്. മുഹമ്മദ് ഷമിക്കെതിരേ ഗാര്‍ഹിക പീഡനാരോപണം ഉന്നയിക്കുകയും ഇതു പിന്നീട് വിവാഹമോചനത്തില്‍ കലാശിക്കുകയുമായിരുന്നു.

ALSO READ: മുഹമ്മദ് ഷമിയും വേര്‍പിരിഞ്ഞ ഭാര്യയും ഒന്നിക്കുമോ? ഷമിയെ പ്രശംസകൊണ്ട് മൂടി ഹസിന്‍ ജഹാന്‍