ഹരിയാനയുടെ സംസ്ഥാന ടെന്നിസ് താരമായ രാധികാ യാദവിനെ പിന്നില്‍ നിന്നാണ് വെടിവച്ചതെന്ന അച്ഛന്‍ ദീപക് യാദവിന്റെ വാദം തള്ളി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. യുവതിയുടെ നെഞ്ചില്‍ നാലു വെടിയുണ്ടകളാണ് 25കാരിയായ രാധികയുടെ നെഞ്ചില്‍ തറച്ചിരിക്കുന്നതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടം. ദീപക് യാദവ് മകളെ പിന്നില്‍ നിന്നാണ് വെടിവച്ചതെന്നും മൂന്നു വെടിയുണ്ടകള്‍ ശരീരത്തിന്റെ പിന്നില്‍ തറച്ചതായുമാണ് എഫ്‌ഐആറിലുള്ളത്.
|
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് യുവതിയുടെ നെഞ്ചില്‍ തറച്ചിരുന്ന നാലുവെടിയുണ്ടകളും കണ്ടെത്തിയത്. മകളെ വെടിവച്ചുകൊന്നതിന് പിടിയിലായ ദീപക് യാദവ് പോലീസിനോട് പറഞ്ഞത് താന്‍ പിന്നില്‍ നിന്ന് മകളെ അഞ്ചുതവണ വെടിവച്ചുവെന്നാണ്. ഇതില്‍ മൂന്നെണ്ണം ശരീരത്തില്‍ തറച്ചെന്നും ഇയാള്‍ പറയുകയുണ്ടായി.
രാധിക യാദവ് നാട്ടില്‍ ടെന്നിസ് അക്കാദമി നടത്തുന്നുണ്ടായിരുന്നു. നാട്ടുകാര്‍ കളിയാക്കിയതോടെ ദീപക് യാദവ് മകളോട് അക്കാദമി അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചു. എന്നാല്‍ മകള്‍ ഇതിനു വഴങ്ങാത്തതാണ് കൊലപാതകത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്നാണ് വിവരം. നിരവധി ഫ്‌ളാറ്റുകളുടെയും മറ്റും ഉടമയായ ദീപക് യാദവിന് പ്രതിമാസം 17 ലക്ഷത്തോളം രൂപ വരുമാനമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.
മകള്‍ സ്വന്തം നിലയില്‍ വരുമാനം കണ്ടെത്തിയിരുന്നതില്‍ നാട്ടുകാര്‍ ദീപകിനെ പരിഹസിച്ചിരുന്നുവെന്നും ഇതോടെയാണ് അക്കാദമി അടച്ചുപൂട്ടാന്‍ ഇയാള്‍ മകളോട് ആവശ്യപ്പെട്ടതെന്നുമാണ് വിവരം. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാവാനും രാധികയ്ക്ക് പദ്ധതിയുണ്ടായിരുന്നു. അടുത്തിടെ കര്‍വാന്‍ എന്ന സംഗീത ആല്‍ബത്തിലും രാധിക അഭിനയിക്കുകയുണ്ടായി. ഇതും കൊലപാതകത്തിന് കാരണമായിട്ടുണ്ടെന്നാണ് നിഗമനം.
ALSO READ: ടെന്നിസ് താരത്തെ അച്ഛന്‍ വെടിവച്ചുകൊന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





