സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ എന്ന സിനിമയിലെ മനോഹരമായ ആശയം സ്‌കൂളുകളില്‍ തരംഗമാവുന്നു. കേരളത്തില്‍ മാത്രമല്ല ഇതരം സംസ്ഥാനങ്ങളിലും സിനിമ മാതൃക സൃ്ഷ്ടിക്കുകയാണ്.
|
സിനിമയിലെ പോലെ കൊല്ലം ആര്‍വിവിഎച്ച്എസ്എസില്‍ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഇല്ല, പകരം എല്ലാവരും മുന്‍ ബെഞ്ചില്‍. കൊല്ലം ജില്ലയിലെ വാളകത്തെ ആര്‍വിവിഎച്ച്എസ്എസ് ആണ് ബാക്ക് ബെഞ്ചേഴ്‌സ് എന്ന ആശയം പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന പുതിയ ക്ലാസ്സ് റൂം സജ്ജീകരണവുമായി മുന്നോട്ട് വന്നത്. തമിഴ്നാട്, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ‘സ്ഥനാര്‍ത്ഥി ശ്രീക്കുട്ടന്‍’ സിനിമാ എഫക്ട് പിന്‍ബെഞ്ച് ഒഴിവാക്കാന്‍ ഇതിനകം പ്രേരണയായെങ്കില്‍ കശ്മീരില്‍ ഇത് ആലോചനയിലാണ്.
ഓരോ വിദ്യാര്‍ത്ഥിക്കും തുല്യമായ ശ്രദ്ധ ലഭിക്കുന്നുവെന്നതാണ് പുതിയ രീതിയുടെ ഗുണം. ബാക്ക് ബെഞ്ചില്‍ ഇരുന്നു എന്ന കാരണത്താല്‍ അധ്യാപകരുടെ ശ്രദ്ധ ലഭിക്കാതിരിക്കുന്നത് ഒഴിവാക്കാന്‍ പുതിയ ഇരിപ്പിട സജ്ജീകരണത്തിലൂടെ സാധിക്കും.
ഹോഴ്‌സ ഷൂ മാതൃകയില്‍, ഒറ്റവരി സീറ്റുകള്‍ ക്ലാസ് മുറിയുടെ നാല് ചുവരുകളുമായി വിന്യസിച്ചിരിക്കുന്നതിനാല്‍ ബാക്ക് ബെഞ്ചുകള്‍ ഇല്ലാതിരിക്കുകയും എല്ലാവരും മുന്‍ ബെഞ്ചുകളിലായി ഇരിക്കേണ്ടി വരും. നിലവില്‍ കേരളത്തിലെ എട്ട് സ്‌കൂളുകളും പഞ്ചാബിലെ ഒരു സ്‌കൂളും ഈ മാതൃക സ്വീകരിച്ചിട്ടുണ്ട്.
ALSO READ: ഇസ്രായേലിന് നേരെ ഹൂത്തികളുടെ മിസൈല്‍ ആക്രമണം; കടക്കെണിയിലായ എയ്‌ലാത്ത് തുറമുഖം പൂട്ടുന്നു
”ഒടിടി പ്ലാറ്റ്ഫോമില്‍ പ്രിന്‍സിപ്പല്‍ സിനിമ കണ്ടതിന് ശേഷം പഞ്ചാബിലെ ഒരു സ്‌കൂളും ഇത് സ്വീകരിച്ചതായി എനിക്ക് ഒരു സന്ദേശം ലഭിച്ചു. അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ദേശീയ ശ്രദ്ധ നേടിയതില്‍ എനിക്ക് സന്തോഷമുണ്ട്,” സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ എന്ന സിനിമയുടെ സംവിധായകന്‍ വിനേഷ് വിശ്വനാഥന്‍ പിടിഐയോട് പറഞ്ഞു.
ഈ ക്രമീകരണം കാണിക്കുന്ന ഒരു രംഗം മാത്രമേ സിനിമയില്‍ ഉള്ളൂവെന്നും, ഒരു ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി സിനിമയില്‍ നടപ്പിലാക്കിയ ഒരു ആശയമാണിതെന്നും അദ്ദേഹം പറഞ്ഞു. ”ബാക്ക്‌ബെഞ്ചില്‍ ഇരിക്കുമ്പോള്‍ അപമാനിക്കപ്പെട്ട അനുഭവമാണ് അദ്ദേഹത്തിന് ഇത്തരമൊരു ആശയം നല്‍കിയത്. ഇത്രയും ശ്രദ്ധ ലഭിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല,” സംവിധായകന്‍ പറഞ്ഞു.
”ഇത് ഞങ്ങള്‍ സ്വയം സൃഷ്ടിച്ച ഒരു ആശയമല്ല, പക്ഷേ ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ (DPEP) ഭഗമായി ക്ലാസ് മുറികളില്‍ മുമ്പ് അത്തരമൊരു ഇരിപ്പിട ക്രമീകരണം ഉണ്ടായിരുന്നു, ഇടയ്ക്ക് എവിടെയോ ഞങ്ങള്‍ക്ക് അത് നഷ്ടപ്പെട്ടു,” വിനേഷ് കൂട്ടിച്ചേര്‍ത്തു. ഗതാഗത വകുപ്പ് മന്ത്രിയായ കെബി ?ഗണേഷ് കുമാറിന്റെ കുടുംബം ആണ് ആര്‍വിവിഎച്ച്എസ്എസ് സ്‌കൂള്‍ നടത്തിപോരുന്നത്, അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമാണ് ഇത്തരത്തിലുള്ള ഇരിപ്പിട സജ്ജീകരണം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്റെ റിലീസിന് ഒരു വര്‍ഷം മുമ്പ് ഗണേഷ് കുമാര്‍ ‘സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍’ എന്ന സിനിമയുടെ പ്രിവ്യൂ കാണുകയും അധ്യാപകരുമായി ഇത് ചര്‍ച്ച ചെയ്യുകയും ചെയ്തു. ”ഗണേഷ് കുമാര്‍ ഞങ്ങളുമായും സ്‌കൂള്‍ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ ഭാര്യയുമായും ഇത് ചര്‍ച്ച ചെയ്തു. ഒരു ക്ലാസ്സില്‍ തന്നെ ഇത് ആരംഭിക്കാനും ഞങ്ങള്‍ സമ്മതിച്ചു. ഞങ്ങള്‍ക്ക് ലഭിച്ച ഫലങ്ങള്‍ വളരെ പോസിറ്റീവ് ആയിരുന്നു, എല്ലാ ലോവര്‍ പ്രൈമറി ക്ലാസുകളിലും ഞങ്ങള്‍ ഇത് അവതരിപ്പിച്ചു,” ആര്‍വിവിഎച്ച്എസ്എസ്‌ലെ ഹെഡ്മാസ്റ്റര്‍ സുനില്‍ പി. ശേഖര്‍ പിടിഐയോട് പറഞ്ഞു.


