ജനനേന്ദ്രിയത്തിലൂടെ മൂന്നുമീറ്ററോളം ഇലക്ട്രിക് വയര്‍ കുത്തിക്കയറ്റിയ 25കാരനെ അടിയന്തര ശസ്ത്രക്രിയയിലൂടെ രക്ഷിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍. തിരുവനന്തപുരം സ്വദേശിയായ യുവാവാണ് മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് വയര്‍ മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയെത്തിയ യുവാവിനെ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് വയര്‍ മൂത്ര സഞ്ചിയില്‍ കുരുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.
|
വയര്‍ തുറന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് യുവാവിന്റെ വയറ്റില്‍ നിന്ന് ഇലക്ട്രിക് വയര്‍ പല കഷ്ണങ്ങളായി മുറിച്ച് പുറത്തെടുത്തത്. രണ്ടര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
യഥാസമയം ശസ്ത്രക്രിയ നടത്തി യുവാവിന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. യൂറോളജി വിഭാഗം പ്രഫസര്‍ ഡോ. പി ആര്‍ സാജു, അസി. പ്രഫസര്‍ ഡോ. സുനില്‍ അശോക്, സീനിയര്‍ റസിഡന്റുമാരായ ഡോ. ജിനേഷ്, ഡോ. അബു അനില്‍ ജോണ്‍, ഡോ. ഹരികൃഷ്ണന്‍, ഡോ. ദേവിക, ഡോ. ശില്‍പ, അനസ്തേഷ്യ വിഭാഗം അസി. പ്രഫസര്‍ ഡോ. അനീഷ്, സീനിയര്‍ റസിഡന്റ് ഡോ. ചിപ്പി എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കി.
ALSO READ: ഛത്തീസ്ഗഡില്‍ ബജ്‌റംഗ്ദളുകാര്‍ അറസ്റ്റ് ചെയ്യിപ്പിച്ച മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി


