20
Jul 2025
Wed
20 Jul 2025 Wed
75 year old man jailed for 285 days over pregnant girl's fake statement

ഗര്‍ഭിണിയായ പെണ്‍കുട്ടി കാമുകനെ രക്ഷിക്കാന്‍ നല്‍കിയ കള്ളമൊഴിയില്‍ 75കാരന്‍ ജയിലില്‍ കിടന്നത് 285 ദിവസം. ആലപ്പുഴയിലാണ് സംഭവം.
വിചാരണയ്ക്കിടെ പെണ്‍കുട്ടി തന്റെ ഗര്‍ഭത്തിനുത്തരവാദി കാമുകനാണെന്ന സത്യം തുറന്നുപറഞ്ഞതോടെയാണ് വയോധികനെ കോടതി വിട്ടയച്ചത്. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് പോക്‌സോ പ്രത്യേക കോടതിയുടേതാണ് നടപടി. പെണ്‍കുട്ടിയുടെ പുതിയ മൊഴിപ്രകാരം കാമുകനെതിരേ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022 ആഗസ്തിലാണ് കേസിനാസ്പദമായ സംഭവം. അച്ഛന്‍ ഉപേക്ഷിച്ച് പോയ കുട്ടി അമ്മയ്ക്കൊപ്പമായിരുന്നു താമസം. ഇവര്‍ രണ്ടുപേരും മാത്രമേ വീട്ടില്‍ താമസം ഉണ്ടായിരുന്നുള്ളൂ. ഇതേസമയം കുട്ടി പഠിക്കുന്ന സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ വയോധികന്‍ ഈ കുടുംബവുമായി അടുപ്പത്തിലായി.
സ്‌കൂളിലെ സഹപാഠികളോടാണ് കുട്ടി പീഡനത്തെക്കുറിച്ചുള്ള വിവരം ആദ്യം പറഞ്ഞത്. സംഭവം അറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ ആലപ്പുഴ നോര്‍ത്ത് പോലീസില്‍ വിവരം അറിയിച്ചു. പിന്നാലെ, അവര്‍ വയോധികനെ അറസ്റ്റ് ചെയ്തു. ജാമ്യം ലഭിക്കാതെ വയോധികന്‍ റിമാന്‍ഡില്‍ കഴിയവേ 2023ലാണ് കേസില്‍ വിചാരണ തുടങ്ങിയത്. കേസില്‍ ഒന്നാം സാക്ഷിയായി കുട്ടി മൊഴി നല്‍കി.

പ്രതിഭാഗം ക്രോസ് വിസ്താരം നടത്തുന്നതിനിടയിലാണ് ആണ്‍ സുഹൃത്തിനെ രക്ഷിക്കാന്‍ വേണ്ടിയാണ് വയോധികനെതിരെ മൊഴി നല്‍കിയതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇതേതുടര്‍ന്ന് കോടതി കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടു. ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്ത് ആലപ്പുഴ നോര്‍ത്ത് പോലീസ് പുതിയ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസ് ഇപ്പോള്‍ ചെങ്ങന്നൂരിലെ പോക്‌സോ കോടതിയുടെ പരിഗണനയിലാണ്.

ALSO READ: കാസര്‍കോട് 15കാരി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക