സ്വതന്ത്ര പലസ്തീന്‍ സ്ഥാപിക്കും വരെ ആയുധം താഴെ വയ്ക്കില്ലെന്ന് ഹമാസ്. ഹമാസ് നിരായുധീകരണത്തിന് സന്നദ്ധത പ്രകടിപ്പിച്ചതായി ഡോണള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീഫ് വിറ്റ്‌കോഫാണ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഹമാസ് നിലപാട് വ്യക്തമാക്കിയത്. വെടിനിര്‍ത്തല്‍ ധാരണ നടപ്പിലാക്കാന്‍ ഹമാസ് നിരായുധീകരണത്തിന് തയ്യാറാകണമെന്നതാണ് ഇസ്രയേലിന്റെ പ്രധാന ആവശ്യം.
|
ഇസ്രായേലിന്റെ അധിനിവേശം തുടരുന്നിടത്തോളം കാലം ചെറുത്തുനില്‍പ്പും സായുധ പോരാട്ടവും തങ്ങളുടെ നിയമപരമായ അവകാശമാണ്. ജറുസലേം തലസ്ഥാനമായ ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ മാത്രമേ ഈ അവകാശം ഉപേക്ഷിക്കുകയുള്ളൂ എന്നും ഹമാസ് വ്യക്തമാക്കി.
ALSO READ: പാസ്റ്ററുടെ കാല്‍വെട്ടുമെന്ന ആര്‍എസ്എസ് ഭീഷണി; സ്വമേധയാ കേസെടുത്ത് ബത്തേരി പോലീസ്
ഗാസയില്‍ സഹായവിതരണ കേന്ദ്രം സന്ദര്‍ശിച്ച വിറ്റ്‌കോഫിന്റെ നടപടിയെ ഹമാസ് അപലപിച്ചു. ഇത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഇസ്രായേലിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുമുള്ള ആസൂത്രിത നീക്കമാണെന്ന് ഹമാസ് ആരോപിച്ചു.
കഴിഞ്ഞ ദിവസം സ്റ്റീഫ് വിറ്റ്‌കോഫ്, ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പൂര്‍ണമായും ആയുധം താഴെ വെക്കണം, ഗാസയ്ക്ക് മേലിലുള്ള അവരുടെ നിയന്ത്രണം വിട്ടുകൊടുക്കണം, പുതിയ ഭരണം സ്ഥാപിക്കാന്‍ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബെഞ്ചമിന്‍ നെതന്യാഹു മുന്നോട്ട് വെച്ചത്. എന്നാല്‍, ആ നീക്കത്തെ ഹമാസ് പൂര്‍ണമായും തള്ളുകയാണ്.


