30
Aug 2025
Sun
30 Aug 2025 Sun
army officer attacked four spice jet staffs at air port over over load cabin luggage fees

ലഗേജിലെ അമിത ഭാരത്തിന് പണം അടയ്ക്കാനാവശ്യപ്പെട്ട സ്‌പൈസ് ജെറ്റ് ജീവനക്കാരെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തല്ലിച്ചതച്ച് സൈനിക ഉദ്യോഗസ്ഥന്‍. മര്‍ദ്ദനമേറ്റ ജീവനക്കാര്‍ക്ക് നട്ടെല്ലിന് പൊട്ടലും താടിക്ക് ഗുരുതര പരിക്കുമേറ്റിട്ടുണ്ട്. കശ്മീരിലെ ഗുല്‍മര്‍ഗിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് വാര്‍ഫെയര്‍ സ്‌കൂളില്‍ ജോലി ചെയ്യുന്ന ലഫ്റ്റനന്റ് കേണല്‍ റിതേഷ് കുമാര്‍ സിങ് ആണ് വിമാനത്താവളത്തില്‍ അക്രമം അഴിച്ചുവിട്ടത്. ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനുവദനീയമായ കാബിന്‍ ലഗേജിന്റെ ഭാരം 7 കിലോഗ്രാം ആണെന്നിരിക്കെ ഇയാളുടെ ബാഗിന്റെ ഭാരം 16 കിലോ ആയിരുന്നു. ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുന്ന വിമാനത്തില്‍ യാത്രചെയ്യാനെത്തിയ റിതേഷ് കുമാറിന്റെ കൈവശം രണ്ട് കാബിന്‍ ബാഗുകളാണ് ഉണ്ടായിരുന്നത്. ഇതിന്റെ ഭാരം 16 കിലോഗ്രാം ആയിരുന്നതിനാല്‍ അധികഭാരത്തിന് പണം അടയ്ക്കണമെന്ന് ഗ്രൗണ്ട് സ്റ്റാഫ് സൈനിക ഉദ്യോഗസ്ഥനെ അറിയിക്കുകയായിരുന്നു.

ഇതോടെ അക്രമാസക്തനായ റിതേഷ് കുമാര്‍ ജീവനക്കാരെ സ്റ്റീന്‍ സൈന്‍ ബോര്‍ഡ് സ്റ്റാന്‍ഡ് ഉപയോഗിച്ച് തല്ലുകയായിരുന്നു. ഇതിനു പുറമേ മുഷ്ടി ചുരുട്ടി ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. നാല് ജീവനക്കാരെയാണ് ഇയാള്‍ ആക്രമിച്ചത്. ജീവനക്കാരില്‍ ഒരാള്‍ അടിയേറ്റ് ബോധരഹിതനായി. നിലത്തുവീണ ഇദ്ദേഹത്തെ സൈനിക ഉദ്യോഗസ്ഥന്‍ തൊഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. വീണു കിടക്കുന്ന സഹപ്രവര്‍ത്തകനെ സഹായിക്കാന്‍ ശ്രമിച്ച മറ്റൊരു ജീവനക്കാരനെ ഇയാള്‍ തൊഴിച്ചു. തൊഴിയേറ്റ ജീവനക്കാരന്റെ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തമൊഴുകിയെന്ന് സ്‌പൈസ് ജെറ്റ് പ്രസ്താവനയില്‍ അറിയിച്ചു. പരിക്കേറ്റ നാലു ജീവനക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ALSO READ: കണ്ണൂരില്‍ വീട്ടമ്മയെ പീഡിപ്പിച്ച ബിജെപി നേതാവ് ഒളിവില്‍ പോയി