01
Aug 2025
Sat
01 Aug 2025 Sat
Election Commission of India decided to implement SIR nationwide

രാജ്യത്തെ 344 പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളത്തിലെ നിന്നുള്ള പാര്‍ട്ടികളും രജിസ്‌ട്രേഷന്‍ റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. 2019 മുതല്‍ രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പുകളിലൊന്നില്‍ പോലും മല്‍സരിക്കാത്ത പാര്‍ട്ടികളെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഈ പാര്‍ട്ടികള്‍ക്കൊന്നിനും ഒരിടത്തും ഓഫിസുകള്‍ പോലുമില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യത്ത് ആറ് ദേശീയ പാര്‍ട്ടികളും 67 സംസ്ഥാന പാര്‍ട്ടികളുമാണ് നിലവിലുള്ളത്. കേരളത്തില്‍ നിന്ന് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, നാഷനല്‍ ഡമോക്രാറ്റിക് പാര്‍ട്ടി(സെക്കുലര്‍), നേതാജി ആദര്‍ശ് പാര്‍ട്ടി, റവന്യൂഷലറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് കേരള(ബോള്‍ഷെവിക്), ആര്‍എസ്പി ബി, സെക്കുലര്‍ റിപബ്ലിക്കന്‍ ഡമോക്രാറ്റിക് പാര്‍ട്ടി, ആര്‍എസ്പി (ബി), എന്‍ഡിപി സെക്കുലര്‍ എന്നിവയുടെ രജിസ്‌ട്രേഷനും റദ്ദാക്കി. രാജ്യത്ത് ആറ് ദേശീയ പാര്‍ട്ടികളാണ് ഇപ്പോഴുള്ളത്. ബിജെപി, കോണ്‍ഗ്രസ്, സിപിഐഎം, ബിഎസ്പി, എഎപി, എന്‍പിപി എന്നിവയാണ് ദേശീയ കക്ഷികള്‍.

ALSO READ: കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യയെയും രണ്ടുമക്കളെയും കൊന്നു