25
Aug 2025
Fri
25 Aug 2025 Fri
popular front of india Bombay high court

തദ്ദേശ ഭരണസമിതിയില്‍ സിറ്റിങ് കൗണ്‍സിലറായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ബോംബൈ ഹൈക്കോടതി ഗോവ ബെഞ്ച്. ഭാവിയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം ചെയ്‌തേക്കാം എന്ന പേരില്‍ ഒരാളെ സിആര്‍പിസി 151 വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യുന്നത് നിയമ വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജസ്റ്റിസുമാരായ ഭാരതി ദാന്‍ഗ്രെ, നിവേദിത മേത്ത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. 2022 സപ്തംബര്‍ 27ന് ആണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. ഹരജിക്കാരനായ സര്‍ഫറാസ് സെയ്യദ് അറസ്റ്റ് ചെയ്യപ്പെട്ടത് 2022 സപ്തംബര്‍ 29ന് ആണെന്നും കോടതി ചൂണ്ടിക്കാട്ടി.

സെയ്യദ് പോപ്പുലര്‍ ഫ്രണ്ട് അംഗമാണെന്ന രഹസ്യ വിവരം ലഭിച്ചു എന്നും ഭാവിയില്‍ പ്രദേശത്തെ സമാധാനത്തിന് ഭംഗം വരുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ചാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിട്ടുണ്ടെന്നും അതിലെ അംഗങ്ങള്‍ ഭാവിയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ സാധ്യതയുണ്ടെന്നുമുള്ള ഊഹമല്ലാതെ വിശ്വാസ്യമായ തെളിവുകളൊന്നും ഹാജരാക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. അതുകൊണ്ട് ഈ അറസ്റ്റ് നിയമവിരുദ്ധമാണ്.

സമൂഹത്തില്‍ മാന്യമായ സ്ഥാനം വഹിക്കുന്ന ഒരാളെ തെറ്റായ രീതിയില്‍ അറസ്റ്റ് ചെയ്തത് അയാളുടെ പ്രതിഛായ തകര്‍ക്കുന്നതാണ്. അതുകൊണ്ട് തന്നെ സര്‍ഫറാസ് സെയ്യദിന് ബന്ധപ്പെട്ട ഫോറത്തില്‍ നഷ്ടപരിഹാരം തേടാമെന്നും കോടതി വിധിയില്‍ പറയുന്നു.