അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ ഇസ്രായേല്‍ സൈന്യം 3000ഓളം ഒലിവ് മരങ്ങള്‍ നശിപ്പിച്ചു. ഗസയ്‌ക്കൊപ്പം മേഖലയിലും ഇസ്രായേല്‍ കടുത്ത അതിക്രമം തുടരുകയാണ്.
|
അല്‍ മുഗയ്യിറിലെ 0.27 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് ഒലിവ് മരങ്ങള്‍ പിഴുതു മാറ്റിയത്. റാമല്ലയ്ക്ക് വടക്കു കിഴക്ക് 4000ഓളം പേര്‍ വസിക്കുന്ന ഗ്രാമമാണിത്.
പ്രധാനപ്പെട്ട ഒരു ഇസ്രായേല്‍ കുടിയേറ്റ പ്രദേശത്തേക്ക് ഗ്രാമത്തിലൂടെ കടന്നു പോകുന്ന റോഡിന് സുരക്ഷാ ഭീഷണിയുള്ളതിനാലാണ് അല്‍ മുഗയ്യിറിലെ മരങ്ങള്‍ നശിപ്പിച്ചതെന്നാണ് ഇസ്രായേലിന്റെ ന്യായം. പ്രദേശത്ത് വച്ച് തനിക്ക വെടിയേറ്റതായി ഒരു ഇസ്രായേലി കുടിയേറ്റക്കാരന്‍ ആരോപിച്ചതിനെ തുടര്‍ന്ന് അല്‍ മുഗയ്യിര്‍ ലോക്ക്ഡൗണ്‍ ചെയ്തിരിക്കുകയാണ്.
ALSO READ: ട്രെയിന്‍ ടോയ്‌ലറ്റിലെ ചവറ്റുകുട്ടയ്ക്കുള്ളില്‍ മൂന്നുവയസ്സുകാരന്റെ മൃതദേഹം
ശനിയാഴ്ച്ച പ്രഭാതത്തില്‍ 30ഓളം വീടുകളില്‍ ഇസ്രായേല്‍ സൈന്യം ഇരച്ചു കയറി വസ്തുക്കളും വാഹനങ്ങളും നശിപ്പിച്ചതായി ഗ്രാമ സമിതി തലവന്‍ മര്‍സൂഖ് അബൂ നഈം പറഞ്ഞു.
ഫലസ്തീന്റെ പ്രധാന സാംസ്‌കാരിക ചിഹ്നങ്ങളിലൊന്നാണ് ഒലിവ് മരങ്ങള്‍. പതിറ്റാണ്ടുകള്‍ക്കിടെ ഇസ്രായേല്‍ സൈന്യം പതിനായിരക്കണക്കിന് മരങ്ങളാണ് നശിപ്പിച്ചത്. ഫലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്.


