പട്‌ന: ബിഹാറിനെ ഇളക്കിമറിച്ച വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപന സമ്മേളനം ഇന്ന്. ഇന്ത്യാ സഖ്യത്തിന്റെ ശക്തിപ്രകടനമായി സമാപന ചടങ്ങ് മാറും. പത്ത് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് വിവരം.
|
‘ഗാന്ധിയില്‍ നിന്ന് അംബേദ്കറിലേക്ക് എന്ന പേരില്‍ മാര്‍ച്ച് നടത്തും. വോട്ട് മോഷണത്തിനെതിരെ ശക്തമായ മുന്നറിപ്പ് നല്‍കിയാണ് രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിച്ച യാത്ര അവസാനിക്കുന്നത്.
വോട്ട് ചോരി മുദ്രാവാക്യം മുഴക്കി 16 ദിവസം നീണ്ടയാത്രയാണ് ഇന്ന് അവസാനിക്കുന്നത്. 25 ജില്ലകളിലെ 110 നിയമസഭ മണ്ഡലങ്ങളിലൂടെയാണ് യാത്ര കടന്നുപോയത്. യാത്രയെത്തിയ ഇടങ്ങളിലെല്ലാം വലിയ ജനപങ്കാളിത്തമായിരുന്നു.
ALSO READ: 1000 സ്‌ക്വയര്‍ ഫീറ്റുള്ള 105 വീടുകള്‍; ലീഗിന്റെ വയനാട് പുനരധിവാസ പദ്ധതിക്ക് ഇന്ന് തുടക്കം
യാത്രയിലുടനീളം കണ്ട ജനസഗരമാണ് യാത്രയുടെ വിജയമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. രാവിലെ 11ന് പട്നയിലെ ഗാന്ധി മൈതാനിയില്‍ നിന്നും അംബേദ്കര്‍ പാര്‍ക്കിലേക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പദയാത്ര ആരംഭിക്കും. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങി ഇന്ത്യാ സഖ്യത്തിലെ പ്രധാന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.
ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ ഉദ്ഘാടന ചടങ്ങില്‍ എത്തിയിരുന്നു. ആര്‍ജെഡി നേതാക്കളായ ലാലു പ്രസാദ് യാദവ്, തേജ്വസി യാദവ് എന്നിവരും വേദിയിലെ സാന്നിധ്യമായി. ലാലു പ്രസാദിനെ ആശ്ലേഷിച്ചാണ് നേതാക്കള്‍ സ്വീകരിച്ചത്. യാത്രയില്‍ പ്രിയങ്കാ ഗാന്ധി എംപി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയ നേതാക്കള്‍ രാഹുലിനെ അനുഗമിച്ചിരുന്നു.
ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്ര വിജയമായതിന് പിന്നാലെ വോട്ട് കൊള്ളക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമാക്കാന്‍ ഇന്ത്യാ സഖ്യം തീരുമാനിച്ചിരുന്നു. ബിഹാറില്‍ പരിഷ്‌കരിച്ച വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഗ്രാമീണ മേഖലകളെ ഇളക്കിമറിച്ചാണ് വോട്ടര്‍ അധികാര്‍ യാത്ര അവസാനിക്കുന്നത്.
ഈ വര്‍ഷം അവസാനമാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന യാത്ര ഇന്ത്യാ സഖ്യത്തിന് തെരഞ്ഞെടുപ്പില്‍ ഗുണം നല്‍കുമെന്നാണ് വിലയിരുത്തല്‍.





