ഇസ്രാല്‍ കൂട്ടക്കരുതി തുടരുന്നതിനിടെ ഫലസ്തീനൊപ്പം അണിനിരന്ന് കൂടുതല്‍ രാജ്യങ്ങള്‍. ബ്രിട്ടന് പിന്നാലെ ഫ്രാന്‍സും ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഐക്യരാഷ്ട്ര സഭയിലാണ് പിന്തുണ അറിയിച്ചത്. സമാധാനവും സുരക്ഷയും കൈകോര്‍ത്ത് നില്‍ക്കുന്ന രണ്ട് രാഷ്ട്രങ്ങളായി ഇസ്രയേലും പലസ്തീനും മാറണമെന്നും മാക്രോണ്‍ പറഞ്ഞു.
|
150 ലേറെ രാജ്യങ്ങള്‍ ഇതിനകം ഫലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണയുമായെത്തി. ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന ആവശ്യവുമായി ഫ്രാന്‍സിന്റെയും സൗദി അറേബ്യയുടേയും അധ്യക്ഷതയില്‍ ഐക്യരാഷ്ട്രസഭയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജര്‍മ്മനിയും ഇറ്റലിയും അമേരിക്കയും പങ്കെടുത്തില്ല.
ALSO READ: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം പുതിയ വോട്ടര്‍മാര്‍ക്ക് വന്‍ പ്രതിസന്ധിയാവും
ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങളോട് അമേരിക്കയില്‍ നിന്നെത്തിയ ശേഷം മറുപടി നല്‍കുമെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ല എന്ന വെല്ലുവിളിയും നെതന്യാഹു നടത്തി.
ജൂത സെറ്റില്‍മെന്റുകള്‍ വര്‍ധിപ്പിക്കുന്നത് തുടരുമെന്നും. ഒക്ടോബര്‍ 7 ഭീകരക്രമണത്തിന് സമ്മാനം നല്‍കുകയാണ് ഫലസ്തീനെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ ചെയ്യുന്നതെന്നും നെതന്യാഹു പറഞ്ഞു. യുകെയും ആസ്േ്രതലിയയും കാനഡയും ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഐക്യരാഷ്ട്ര സംഘടന പൊതുസഭ വാര്‍ഷിക സമ്മേളനത്തിനു മുന്നോടിയായി ബ്രിട്ടന്‍, ബെല്‍ജിയം അടക്കം 10 രാജ്യങ്ങള്‍ ഫലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





