പൗരത്വ ഭേദഗതി നിയമത്തിലെ നിര്‍ദേശങ്ങള്‍ ഒളിച്ചുകടത്തുന്ന വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം നടപ്പിലാക്കുമ്പോള്‍ പേര് ചേര്‍ക്കുവാന്‍ ഏറ്റവും അധികം പ്രതിസന്ധി നേരിടുക പുതിയ വോട്ടര്‍മാര്‍. ഇവര്‍ സ്വന്തം രേഖകള്‍ക്ക് പുറമെ, മാതാപിതാക്കളുടെ ജനനസ്ഥലം തെളിയിക്കുന്ന രേഖകളും ഹാജരാക്കണമെന്നാണ് നിര്‍ദേശം. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ളവര്‍ നിരവധി രേഖകള്‍ സമര്‍പ്പിക്കേണ്ടി വരും. മാതാപിതാക്കളുടെ ജനന സ്ഥലം തെളിയിക്കണമെന്ന വ്യവസ്ഥയുമുണ്ട്. പൗരത്വം തെളിയിക്കുന്ന ഡിക്ലറേഷനില്‍ എല്ലാവരും ഒപ്പിട്ട് നല്‍കുകയും വേണം.
|
പൗരത്വ നിയമമാണ് SIRന്റെ മാനദണ്ഡം. അതിനാല്‍ ആ തീയതികള്‍ കേന്ദ്രീകരിച്ചാണ് വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പിലാക്കുന്നത്. 2002 ല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിലുഉള്ള ചോദ്യങ്ങള്‍ ഉള്ള അനുബന്ധം ഇ പൂരിപ്പിച്ച് നല്‍കണം. 2002 ന് ശേഷം വോട്ടര്‍ പട്ടികയില്‍ ഉള്ളവരില്‍ 2004 ഡിസംബര്‍ 2 ന് മുന്‍പ് ജനിച്ചവര്‍ക്ക് ഡിക്ലറേഷന്‍ ഫോമിനെപ്പം മതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന രേഖ ഹാജറാക്കണം. 2004 ന് ശേഷം ജനിച്ച പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പോകുന്നവര്‍ അവര്‍ ജനിച്ച സ്ഥലവും, തിയ്യതിയും , അച്ഛനും, അമ്മയും ജനിച്ച സ്ഥലവും, തിയതിയും ഉള്ള സര്‍ട്ടിഫിക്കറ്റ് ഹാജറാക്കണം. ഇത്തരം ഉപാധികള്‍ വലിയൊരു വിഭാഗം വോട്ടര്‍മാരെ പ്രതികൂലമായി ബാധിക്കും.
ഏത് പ്രായകാരണെങ്കിലും പുതുതായി വോട്ടര്‍ പട്ടികയില്‍ ഉള്‍പെടാന്‍ സ്വന്തം രേഖയും, മതാപിതാക്കളുടെ രേഖയും സമര്‍പ്പിക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും താമസം മാറി വരുന്നവര്‍ക്കും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ അപേക്ഷകന്റെയും, മതാപിതാക്കളുടെയും ജന്മ സ്ഥലം തെളിയിക്കുന്ന രേഖകള്‍ ഹാജറാക്കണം. ജനന സര്‍ട്ടിഫിക്കറ്റ് തന്നെ വേണമെന്നില്ലെന്നും 12 ല്‍ ഒരു രേഖ സമര്‍പ്പിച്ചാല്‍ മതിയെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കുന്നത്.


