27
Sep 2025
Thu
27 Sep 2025 Thu
bear attack

ഇടുക്കി: നടുറോഡില്‍ പാഞ്ഞെത്തിയ കരടിയുടെ ആക്രമണത്തില്‍ നിന്ന് തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വാല്‍പ്പാറയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പറളായി എസ്റ്റേറ്റിന് സമീപത്തെ റോഡിലൂടെ നടന്നു പോകുമ്പോഴാണ് കരടി ആക്രമിക്കാന്‍ ശ്രമിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കയ്യിലുണ്ടായിരുന്ന കുട ഉപയോഗിച്ചാണ് തൊഴിലാളികള്‍ കരടിയെ പ്രതിരോധിച്ചത്. മൂന്നുപേര്‍ സംസാരിച്ച് നില്‍ക്കവേയാണ് കരടി എത്തിയത്. ഇതില്‍ രണ്ടുപേരുടെ കൈയില്‍ കുട ഉണ്ടായിരുന്നു. കുട കൊണ്ടുള്ള പ്രതിരോധത്തില്‍ ഭയന്ന കരടി ഓടിപ്പോവുകയായിരുന്നു. സമീപത്തെ എസ്റ്റേറ്റിലെ വീട്ടിലും കരടി എത്തി. ബഹളം വച്ചതിനെ തുടര്‍ന്ന് കരടി ഓടിപ്പോയി. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.

ഇയല്‍പാടി എസ്റ്റേറ്റിലെ ഡാനിയേലിന്റെ വീട്ടുവരാന്തയിലും കരടി എത്തി. ശബ്ദം കേട്ട് വീട്ടുകാര്‍ സിസിടിവി നോക്കിയപ്പോഴാണ് കരടിയെ കണ്ടത്. തുടര്‍ന്ന് ജനലിലൂടെ ബഹളം വെച്ച് കരടിയെ ഓടിച്ചു. ഈ മേഖലയില്‍ സ്ഥിരമായെത്തുന്ന കരടിയെ പിടികൂടണമെന്ന ആവശ്യം ശക്തമാണ്.