ഇടുക്കി ഉടുമ്പൻചോലയിൽ യുവാവിനെ വീടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ സഹോദരീ ഭർത്താവ് പിടിയിൽ. കാരിത്തോട് സ്വദേശി സോൾരാജിനെ കൊന്ന കേസിൽ ആണ് സഹോദരീ ഭർത്താവ് പി നാഗരാജിനെ പോലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് മുപ്പതുകാരനായ സോൾരാജിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു. പ്രാഥമിക പരിശോധനയിൽ കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
|
സംഭവം ദിവസം മദ്യപിച്ച് വീട്ടിലെത്തിയ സേൾരാജ് മാതാപിതാക്കളായ ശങ്കിലിമുത്തുവും ശാന്തയമായി വഴക്കിടുകയും ഇവരെ വീട്ടിൽ നിന്ന് ഇറക്കി വിടുകയും ചെയ്തരുന്നു.
അന്നേ ദിവസം ആറു ലിറ്റർ മദ്യവുമായി നാഗരാജിനെ എക്സൈസ് അറസ്റ്റു ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി വീട്ടിലെത്തുമ്പോഴാണ് സോൾരാജ് മാതാപിതാക്കളെ ആക്രമിച്ച വിവരം നാഗരാജ് അറിയുന്നത്. ഇതോടെയാണ് പ്രതി സോൾരാജിനെ കൊന്നതെന്ന് കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ് മോൻ പറഞ്ഞു.
സോൾരാജിനെ കൊലപ്പെടുത്തിയ ശേഷം, കൊലയ്ക്ക് ഉപയോഗിച്ച കത്തി അടുത്തുള്ള ഏലത്തോട്ടത്തിലും പിറ്റേന്ന് ഇവിടെ നിന്നുമെടുത്ത് സമീപത്തെ തോട്ടിലും ഉപേക്ഷിച്ചുവെന്ന് പോലീസ് കണ്ടെത്തി.


