സര്‍ക്കാര്‍ ജോലി നഷ്ടപ്പെടുമെന്ന ഭയം മൂലം നാലാമത്തെ പ്രസവത്തിലെ കുട്ടിയെ വനത്തില്‍ തള്ളിയ അധ്യാപകനും ഭാര്യയും പിടിയില്‍. മധ്യപ്രദേശിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ ബബ് ലു ദാന്‍ഡോലിയ, ഭാര്യ രാജ് കുമാരി എന്നിവരാണ് പിടിയിലായത്.
|
പ്രസവിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമായ കുഞ്ഞിനെയാണ് ദമ്പതികള്‍ വനത്തില്‍ ഉപേക്ഷിച്ചത്. കുഞ്ഞിന്റെ ശരീരത്തില്‍ കല്ല് വച്ചായിരുന്നു ദമ്പതികള്‍ കടന്നുകളഞ്ഞത്. ഇതുവഴി വന്നവര്‍ കരച്ചില്‍ കേട്ട് വന്നുനോക്കിയപ്പോഴാണ് ഉറുമ്പുകള്‍ പൊതിഞ്ഞ ചോരക്കുഞ്ഞിനെ കാണുന്നത്.
വിവരമറിഞ്ഞ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികള്‍ പിടിയിലായത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടു കുട്ടികളില്‍ പാടില്ലെന്ന് സംസ്ഥാനത്ത് നിയമമുണ്ടായിരിക്കെ നാലാമത്തെ കുഞ്ഞ് ജനിച്ചതോടെ ഇത്തരമൊരു നടപടിക്ക് തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഇവര്‍ മൊഴി നല്‍കി. നാലാമത് ഗര്‍ഭിണിയായ വിവരം ദമ്പതികള്‍ അതീവരഹസ്യമായി സൂക്ഷിച്ചിരുന്നു. സപ്തംബര്‍ 23ന് പുലര്‍ച്ചെയായിരുന്നു രാജ്കുമാരി കുഞ്ഞിന് ജന്മം നല്‍കിയത്. വൈകാതെ കുഞ്ഞിനെ വനത്തിലേക്ക് കൊണ്ടുപോവുകയും ഇവിടെ ഉപേക്ഷിക്കുകയുമായിരുന്നു.
വനത്തിനു സമീപത്തുകൂടി പ്രഭാതസവാരിക്കു പോയവരാണ് കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നത്. ഇവര്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരന്നു. ഉറുമ്പുകള്‍ കടിച്ചതു മൂലവും മുലപ്പാല്‍ ലഭിക്കാത്തതു മൂലവും കുഞ്ഞ് അതീവക്ഷീണത്തിലായിരുന്നു. കുഞ്ഞിന്റെ രക്ഷപ്പെടല്‍ അദ്ഭുതത്തില്‍ കവിഞ്ഞ് മറ്റൊന്നുമല്ലെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രതികരിച്ചു.
ALSO READ: വാഹന പരിശോധനയ്ക്കിടെ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത രണ്ടു പോലീസുകാരെയും പിരിച്ചുവിട്ടു





