23
Oct 2025
Thu
23 Oct 2025 Thu
Khairunnisa umma-kalabhavan mani

ചാലക്കുടി: നടന്‍ കലാഭവന്‍ മണിക്കും കുടുംബത്തിനും ബാല്യകാലത്ത് തണലായിരുന്ന ഹയറൂന്നീസ ഉമ്മ (89) അന്തരിച്ചു. ചേനത്തുനാട് പാളയംകോട്ട്കാരന്‍ വീട്ടില്‍ പരേതനായ മുസ്തഫയുടെ ഭാര്യയാണ് മരിച്ച ഹയറൂന്നീസ. ഏഴ് മക്കളുണ്ടായിരുന്ന ഉമ്മയെ മണിയുടെയും സഹോദരന്മാരുടെയും കുടുംബം സ്വന്തം അമ്മയെ പോലെയാണ് സ്‌നേഹിച്ചിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ സോഷ്യല്‍മീഡിയയിലൂടെ ഉമ്മയെ ഓര്‍മ്മിച്ചു. ”കുട്ടിക്കാലത്ത് ഞങ്ങള്‍ക്ക് വയറു നിറയെ ആഹാരം തന്ന് ഞങ്ങളെ ചേര്‍ത്തുപിടിച്ച സ്നേഹനിധിയായ ഉമ്മ യാത്രയായി. ഉമ്മയുടെ മകനായ അലി ചേട്ടന്‍ (സൈനുല്‍ ആബ്ദീന്‍) വാങ്ങിയ മുസ്തഫ സണ്‍സ് ലാംബര്‍ട്ട് ഓട്ടോറിക്ഷയാണ് മണിച്ചേട്ടന്‍ ആദ്യമായി ഓടിച്ചത്,” എന്നും രാമകൃഷ്ണന്‍ കുറിച്ചു.

”എവിടെയായാലും ഉമ്മയുടെ അടുത്ത് പറഞ്ഞ് പോകും, തിരികെ വരുമ്പോഴും എല്ലാം പറയാതെ ഇരിക്കില്ലായിരുന്നു. ഇനി ആ വിളിയുമില്ല, ആ സ്നേഹാന്വേഷണവുമില്ല. ഞങ്ങളുടെ ഒരു കാലഘട്ടം ഇതോടെ അവസാനിച്ചു,” – രാമകൃഷ്ണന്‍ പറയുന്നു.

ജീവിതത്തിന്റെ പ്രാരംഭകാലത്ത് തനിക്ക് തണലായി നിന്നവരെ മറക്കാതെ സ്നേഹവും കരുണയും വിതറിയിരുന്നു കലാഭവന്‍ മണി. ഒരുകാലത്ത് മണിയ്ക്കും കുടുംബത്തിനും ആശ്രയമായിരുന്ന ഹയറൂന്നീസ ഉമ്മയാണ് ഇപ്പോള്‍ ഓര്‍മയായത്.