കുടുംബവഴക്കിനെ തുടര്‍ന്ന് ദമ്പതികള്‍ പിഞ്ചുകുഞ്ഞിനെയുമെടുത്ത് ട്രെയിന്‍ മുന്നില്‍ ചാടി മരിച്ചു. ആന്ധ്രാപ്രദേശിലാണ് സംഭവം. ശ്രീരാമലു(35), സിരിഷ(30), ഒന്നരവയസ്സുകാരനായ മകന് ഋതിക് എന്നിവരാണ് മരിച്ചത്. കൂട്ട ആത്മഹത്യാ വിവരമറിഞ്ഞു ശ്രീരാമലുവിന്റെ മുത്തശ്ശിയുടെ ഹൃദയാഘാതമുണ്ടായി മരിച്ചു. ഞായറാഴ്ച രാത്രി 11 ഓടെ കഡപ്പ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
|
ചരക്കുതീവണ്ടിയുടെ മുന്നില്‍ ചാടിയാണ് ദമ്പതികള്‍ മരിച്ചത്. മൃതദേഹങ്ങള്‍ ചിന്നിച്ചിതറി. സംഭവദിവം വൈകീട്ട് ദമ്പതികള്‍ വഴക്കിടുകയും മുത്തശ്ശി ഇടപെട്ട് ഇവരെ വഴക്കുപറയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ദമ്പതികള്‍ കുഞ്ഞുമായി പുറത്തുപോവുകയും ജീവനൊടുക്കുകയുമായിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





