14
Nov 2025
Thu
14 Nov 2025 Thu
sister of speaker A N Shamseer passed away

നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സഹോദരി എ എന്‍ ആമിന(42) ഹൃദയാഘാതം മൂലം മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
പരേതരായ കോമത്ത് ഉസ്മാന്റെയും എ എന്‍ സറീനയുടെയും മകളാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭര്‍ത്താവ്: എ കെ നിഷാദ് (മസ്‌കത്ത്). മക്കള്‍: ഫാത്തിമ നൗറിന്‍ (സി എ), അഹമ്മദ് നിഷാദ് (ബി ടെക്, വെല്ലൂര്‍), സാറ. മറ്റൊരു സഹോദരന്‍: എ.എന്‍. ഷാഹിര്‍. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വയലളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ALSO READ: സ്‌കൂട്ടര്‍ മതിലിലിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു