സിപിഐഎമ്മിന്റെ സൈബര്‍ പോരാളിയും നിയമവിദ്യാര്‍ഥിയുമായ അബു അരീക്കോടിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ലോണ്‍ ആപ്പുകളുടെ ഭീഷണിയെ തുടര്‍ന്ന് യുവാവ് കടുത്ത മാനസികസമ്മര്ദ്ദത്തിലായിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. താമരശ്ശേരി മര്‍ക്കസ് ലോ കോളജ് വിദ്യാര്‍ഥിയായ അബൂവിനെ താമസസ്ഥലത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തിയത്.
|
ലോണ്‍ ആപ്പുകള്‍ തന്റെ നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന ആശങ്ക യുവാവ് കൂട്ടുകാരനുമായി പങ്കുവച്ചിരുന്നുവെന്ന വിവരവും ഇതിനിടെ പുറത്തുവന്നു. അബുവിന്റെ മരണം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.
സര്‍ക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങളെ യുട്യൂബ് വീഡിയോകളിലൂടെ നിരന്തരം എതിര്‍ത്തിരുന്ന അബു അരീക്കോടിന്റെ അകാല വേര്‍പാടില്‍ നിരവധി നേതാക്കള്‍ അനുശോചിച്ചു. എ റഹീം, കെ ടി ജലീല്‍ തുടങ്ങിയവര്‍ ഫേസ്ബുക്കില്‍ അനുശോചന കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു.
ALSO READ: പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 67 കോടി രൂപയുടെ ആസ്തികള്‍ കണ്ടുകെട്ടി ഇഡി





