30
Nov 2025
Wed
30 Nov 2025 Wed
13 dies in Hong Kong after fire broke out in apartment complex

ഹോങ്കോങ്ങില്‍ പാര്‍പ്പിട സമുച്ചയത്തിന് തീ പടര്‍ന്നുപിടിച്ച് 13 മരണം. 15 പേര്‍ക്ക് പരിക്ക്. ഫയര്‍സര്‍വീസസ് വകുപ്പിലെ 700ലേറെ ഉദ്യോഗസ്ഥരാണ് തീ കെടുത്താനെത്തിയത്. ഒമ്പതു പേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി അധികൃതര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തീ പടര്‍ന്നതിനുപിന്നാലെ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സഹായകമായത്. 31 നിലകള്‍ ഉയരമുള്ള എട്ട് ടവര്‍ ബ്ലോക്കുകളിലായി 4600ഓളം താമസക്കാരുള്ള വാങ് ഫുക് കോര്‍ട്ടിലാണ് തീപിടിത്തമുണ്ടായത്. 1983ല്‍ നിര്‍മിച്ച ഈ ടവറുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതിനിടെയാണ് കെട്ടിടസമുച്ചയത്തില്‍ അഗ്നിബാധയുണ്ടായത്.

ALSO READ: പത്തനംതിട്ടയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് സ്‌കൂള്‍ കുട്ടികള്‍ മരിച്ചു; നാലുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ കഴിഞ്ഞ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക