12
Dec 2025
Thu
12 Dec 2025 Thu
parents beaten to death and cuts body in to pieces by son

മാതാപിതാക്കളെ തല്ലിക്കൊന്ന ശേഷം മൃതദേഹം വെട്ടിമുറിച്ച് പുഴയിലെറിഞ്ഞ് മകന്‍. ഉത്തര്‍പ്രദേശിലെ ജോന്‍പുറിലാണഅ സംഭവം. എന്‍ജിനീയറായ അമ്പേഷ് ആണ് അച്ഛന്‍ ശ്യാം ബഹാദുറിനെ(62)യും അമ്മ ബബിത(60)യെയും തല്ലിക്കൊന്ന ശേഷം മൃതദേഹങ്ങള്‍ വാളുപയോഗിച്ച് മുറിച്ചു കഷ്ണങ്ങളാക്കുകയും പുഴയിലെറിയുകയും ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഞ്ചുവര്‍ഷം മുമ്പ് മുസ് ലിം യുവതിയെ അമ്പേഷ് വിവാഹം കഴിച്ചെങ്കിലും മരുമകളെ സ്വീകരിക്കാന്‍ ഇയാളുടെ മാതാപിതാക്കള്‍ തയ്യാറായിരുന്നില്ല. ഭാര്യയെ ഉപേക്ഷിക്കാന്‍ ശ്യാം ബഹാദുര്‍ മകനെ നിരന്തരം നിര്‍ബന്ധിച്ചിരുന്നു. ഇതിനിടെ ദമ്പതികള്‍ക്ക് രണ്ടു കുട്ടികളും ജനിച്ചു. വീട്ടുകാരുടെ നിര്‍ബന്ധം സഹിക്ക വയ്യാതായതോടെ അമ്പേഷ് ഭാര്യയെ ഉപേക്ഷിക്കാന്‍ തയ്യാറായി. എന്നാല്‍ തനിക്കും മക്കള്‍ക്കും കൂടി അഞ്ചുലക്ഷം രൂപ ജീവനാംശമായി നല്‍കണമെന്ന് ഭാര്യ അമ്പേഷിനോട് ആവശ്യപ്പെട്ടു. ഈ പണം യുവാവ് അച്ഛനോടും ചോദിച്ചെങ്കിലും നല്‍കിയില്ല. ഇതേച്ചൊല്ലിയുള്ള വഷക്കിനെ തുടര്‍ന്നാണ് യുവാവ് മാതാപിതാക്കളെ കൊലപ്പെടുത്തിയത്.

മാതാപിതാക്കളെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി അമ്പേഷിന്റെ സഹോദരി വന്ദന ഡിസംബര്‍ 13ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഡിസംബര്‍ എട്ടിന് മാതാപിതാക്കള്‍ വഴക്കിട്ട ശേഷം വീടുവിട്ടിറങ്ങിയെന്ന് പറഞ്ഞ് അമ്പേഷ് സഹോദരിയെ ഫോണ്‍വിളിച്ചിരുന്നു. ഇതിനു ശേഷം ഇയാള്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കി വച്ചു. വന്ദനയുടെ പരാതി ലഭിച്ച പോലീസിന് അമ്പേഷിന്റെ പ്രവൃത്തികളില്‍ സംശയം തോന്നിയിരുന്നു. ഇതിനിടെ യുവാവ് വീട്ടിലേക്ക് തിരികെ വന്നു. സഹോദരിമാര്‍ അടക്കമുള്ള മാതാപിതാക്കളെക്കുറിച്ചു ചോദിച്ചെങ്കിലും ഇയാള്‍ തൃപ്തികരമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.

ALSO READ: തിരക്കഥ മോഷ്ടിച്ചതിന് മേജര്‍ രവി എഴുത്തുകാരന് 30 ലക്ഷം രൂപ നല്‍കണമെന്ന് കോടതി വിധി