മുംബൈ: മഹാരാഷ്ട്രയിലെ കോര്‍പറേഷനുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാഗ്പൂര്‍ കോര്‍പറേഷനില്‍ മുസ്ലിം ലീഗ് ഒറ്റയ്ക്ക് മല്‍സരിച്ച് നാല് സീറ്റ് നേടി. മുസ്ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് അസ്ലം ഖാന്‍ മുല്ല, മുജ്തബ അന്‍സാരി, രേഖ വിശ്വസ് പാട്ടില്‍, സായ്മ നാസ് ഖുറൈഷി എന്നിവരാണ് വിജയിച്ചത്. മുസ്ലിം, ദളിത്, സിഖ് സമൂഹങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള പ്രഭാഗ് 6ല്‍ നിന്ന് കോണി ചിഹ്നത്തില്‍ മത്സരിച്ചാണ് നാലു സ്ഥാനാര്‍ഥികളും വിജയിച്ചു കയറിയത്.
|
ബിജെപി, കോണ്‍ഗ്രസ്, ബിഎസ്പി, എന്‍സിപി, എംഐഎം തുടങ്ങി പ്രധാന പാര്‍ട്ടികളായിരുന്നു എതിരാളികള്‍. 63,000 വോട്ടുകള്‍ ഉള്ള പ്രഭാഗ് 6 വാര്‍ഡില്‍ നിന്നാണ് അസ്ലം ഖാന്‍ മുല്ല വിജയിച്ചത് അമരാവതി, മുമ്പ്ര, മുംബൈ എന്നിവിടങ്ങളിലും മികച്ച വോട്ട് നേടാന്‍ പാര്‍ട്ടി സ്ഥാനാര്‍തികള്‍ക്കു കഴിഞ്ഞു.
ALSO READ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എസ്ഡിപിഐ സഖ്യ സ്ഥാനാര്‍ഥികള്‍ക്ക് വിജയം
മുസ്ലിം ലീഗ് ദേശീയ സംസ്ഥാന നേതാക്കള്‍ വിജയികളെ അഭിനന്ദിച്ചു. മഹാരാഷ്ട്ര തെരെഞ്ഞെടുപ്പിലെ പ്രമുഖ പാര്‍ട്ടികളുടെ വെല്ലുവിളികള്‍ അതിജീവിച്ച് നാഗ്പൂരില്‍ മുസ്ലിം ലീഗ് നേടിയ വിജയം ആവേശം നല്‍കുന്നതാണെന്നും, ഉത്തരേന്ത്യയിലെ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കുമെന്നും മുസ്ലിം ലീഗ് ദേശീയ പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍, ദേശീയ പ്രസിഡന്റ് പ്രൊഫ:ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പ്രതികരിച്ചു.


