മഹാരാഷ്ട്രയിലെ പൂനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ഥികള്‍ക്ക് വിജയം. കോണ്ട്വ ഖുര്‍ദ്-കൗസര്‍ബാഗ് വാര്‍ഡ് 19ല്‍ നിന്ന് മല്‍സരിച്ച നാല് സഖ്യ സ്ഥാനാര്‍ഥികളില്‍ മൂന്ന് പേരും വിജയിച്ചു. എ സീറ്റില്‍ തസ്ലീം ശെയ്ഖ്, ബി സീറ്റില്‍ ആസിയ മണിയാര്‍, സി സീറ്റില്‍ കാശിഫ് സയ്യദ് എന്നിവരാണ് വിജയിച്ചത്. ഇവിടെ ഡി സീറ്റില്‍ എന്‍സിപി-എസ്പി സഖ്യത്തില്‍ ഗഫൂര്‍ പത്താന്‍ ആണ് വിജയിച്ചത്.
|
‘അതേസമയം, പൂനെയിലെ 163 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടന്നു. വാര്‍ഡ് നമ്പര്‍ 35-ല്‍ നിന്നുള്ള മഞ്ജുഷ നാഗ്പുരെ, ശ്രീകാന്ത് ജഗ്താപ് എന്നീ രണ്ട് ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ALSO READ: SDPI പിന്തുണ വേണ്ട; കാരണം വിശദമാക്കി UDF
വ്യാഴാഴ്ച പൂനെയില്‍ നടന്ന വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നുവെന്ന് ജോയിന്റ് പോലീസ് കമ്മീഷണര്‍ രഞ്ജന്‍ കുമാര്‍ ശര്‍മ്മ പറഞ്ഞു. പണം വിതരണം ചെയ്‌തെന്ന പരാതികളും, വ്യാജ വോട്ട് സംബന്ധിച്ച തര്‍ക്കങ്ങളെത്തുടര്‍ന്ന് ചില പോളിംഗ് ബൂത്തുകളിലുണ്ടായ ബഹളങ്ങളും ഉള്‍പ്പെടെ ഏഴെട്ട് പരാതികള്‍ ഒഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് 26 കണ്‍ട്രോള്‍ യൂണിറ്റുകളും (CU) 76 ബാലറ്റ് യൂണിറ്റുകളും (BU) മാറ്റിവെച്ചതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവ വേഗത്തില്‍ മാറ്റിസ്ഥാപിച്ചുവെന്നും വോട്ടെടുപ്പ് തടസ്സമില്ലാതെ തുടര്‍ന്നുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.’


