മൂന്നു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിടെ ജി എസ് ടി എന്‍ഫോഴ്സ്മെന്റ് ഇന്‍സ്പെക്ടര്‍ പിടിയിലായി. പാലക്കാട് കുരുടിക്കാട് ആണ് സംഭവം. ജി എസ് ടി എന്‍ഫോഴ്സ്മെന്റ് ഇന്‍സ്പെക്ടറായ കെ സുമന് (53) ആണ് വിജിലന്‍സ് സംഘത്തിന്റെ വലയിലായത്.
|
ആക്രി സാധനങ്ങള്‍ കൊണ്ടുപോകുന്ന ചരക്കുവാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയും പിടിച്ചിടുകയും ചെയ്ത ശേഷം വാഹനം വിട്ടയയ്ക്കുന്നതിനായി ഇയാള്‍ വന്‍തുക കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു.
മാസങ്ങളായി വിജിലന്‍സ് നിരീക്ഷണത്തിലായിരുന്ന സുമനെ വേഷം മാറിയെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥരാണ് വലയിലാക്കിയത്. പുതുശ്ശേരി ബൈപ്പാസ് കേന്ദ്രീകരിച്ച് സുമന് നിരന്തരമായി ഇത്തരത്തില്‍ കൈക്കൂലി വാങ്ങിയിരുന്നതായി വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. നേരത്തെയും പലരില്‍ നിന്നായി പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. പിടിയിലായതിന് പിന്നാലെ സുമന്റെ പുതുശ്ശേരി ജവഹര്‍ നഗറിലെ വീട്ടിലും വിജിലന്‍സ് സംഘം വിശദമായ പരിശോധന നടത്തി.
ALSO READ: ഉല്ലാസയാത്രയ്ക്കിടെ ബാങ്ക് ജീവനക്കാരി മുങ്ങിമരിച്ചു


