16
Feb 2026
Fri
16 Feb 2026 Fri
Dr Hussain Madavoor will participate international arabic language literature festival

ജിദ്ദ: എട്ടാമത് അറബിക് ഭാഷാ സാഹിത്യ സമ്മേളനം നാളെ (07.02.2026) ജിദ്ദയില്‍ ആരംഭിക്കും. ‘ഭാഷ : വിനിമയത്തില്‍ നിന്ന് വിജ്ഞാന നവീകരണത്തിലേക്കും സര്‍ഗാത്മതയിലേക്കും ‘ എന്ന പ്രമേയത്തില്‍ നടക്കുന്ന ത്രിദിന സമ്മേളനത്തില്‍ സൗദി അറേബ്യക്ക് പുറമെ വിവിധ ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള സര്‍വകലാശാലാ പ്രഫഫസര്‍മാരും ഗവേഷകരുമാണ് പങ്കെടുക്കുക. ഇന്ത്യയില്‍ നിന്ന് പ്രമുഖ അറബിക് ഭാഷാ പണ്ഡിതനും ഡല്‍ഹിയിലെ ഹ്യുമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ. ഹുസൈന്‍ മടവൂര്‍ പങ്കെടുക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാഷാ വ്യാകരണ സെഷനില്‍ ഹുസൈന്‍ മടവൂര്‍ അധ്യക്ഷത വഹിക്കും. അറബിക് ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസം, ഗവേഷണം, അക്കാദമിക രംഗത്തെ അറിവുകളുടെ കൈമാറ്റം തുടങ്ങിയവയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകരായ സൗദി അറേബ്യന്‍ നോളജ് എന്റിച്ചിങ് സെന്റര്‍, മക്കയിലെ അറബിക് ലാംഗ്വേജ് അക്കാദമി ഭാരവാഹികള്‍ പറഞ്ഞു. ഡിജിറ്റല്‍ പരിവര്‍ത്തന കാലഘട്ടത്തിലെ അറബിക് ഭാഷാ പഠന സാദ്ധ്യതകള്‍, അറബി ഭാഷയുടെയും സാഹിത്യത്തിന്റെയും ആധുനിക വികാസം, വൈവിധ്യമാര്‍ന്ന ഗവേഷണ പ്രബന്ധങ്ങളുടെ അവതരണം എന്നിവയാണ് പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.

നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തി അറബിക് ഭാഷാ പഠന രംഗത്ത് പുതിയ വാതായനങ്ങള്‍ തുറക്കുന്നതിനും വിജ്ഞാന വ്യാപനത്തിന്നും ഭാഷാ പഠിതാക്കള്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിന്നും ഈ ആഗോള ഭാഷാ പണ്ഡിത സംഗമം വഴിയൊരുമെന്ന് സംഘാടകര്‍ അറിയിച്ചു. ജിദ്ദയിലെ കോര്‍ണിഷ് ഹോളിഡേ ഇന്‍ ഹോട്ടല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ സെഷനുകളിലായി ഇരുനൂറോളം ഭാഷാ പണ്ഡിതന്മാര്‍ പങ്കെടുക്കും. മക്കാ ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തിയ ഹുസൈന്‍ മടവൂര്‍ ഫാറൂഖ് റൗസത്തുല്‍ ഉലൂം അറബിക് കോളജ് പ്രിന്‍സിപ്പല്‍ ആയിരുന്നു. ഇപ്പോള്‍ മലബാര്‍ എജ്യുസിറ്റിയുടെയും മേപ്പയ്യൂര്‍ സലഫി കോളെജുകളുടെ ചെയര്‍മാനും നിരവധി വിദ്യാഭ്യാസസ്ഥാപനകളുടെ ഭാരവാഹിയുമാണ്.

ALSO READ: റമദാനില്‍ പ്രവൃത്തി സമയം കുറച്ച് കുവൈത്ത്; പ്രതിദിനം നാലര മണിക്കൂര്‍ മാത്രം ജോലി