ലഹരി വാങ്ങാന്‍ പണം നല്‍കാത്തതിന് മുത്തശ്ശിയെ കൊലപ്പെടുത്തിയ 26കാരന് 9 വര്‍ഷം തടവും പിഴയും ശിക്ഷ. അരൂര്‍ ആറാം വാര്‍ഡ് അക്ഷയ് നിവാസിലെ അനന്തു(26)വിനെയാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്. 2019 ജൂണ്‍ ഒന്‍പതിന് രാത്രിയാണ് കേസിനാധാരമായ സംഭവം.
|
പട്ടണക്കാട് പുതിയകാവില്‍ താമസിച്ചിരുന്ന ശാന്ത(72)യെ ആണ് അനന്തു വ്യായാമത്തിന് ഉപയോഗിക്കുന്ന ഡമ്പല്‍ ഉപയോഗിച്ച് തലയ്ക്കടിച്ചുകൊന്നത്. ശാന്തയുടെ മൂത്ത മകള്‍ ഷീലയുടെ മകനാണ് അനന്തു. ഇയാള്‍ മയക്ക് മരുന്നിന് അടിമയാണ്. കൊലപാതകശേഷം അനന്തു പട്ടണക്കാട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. അന്നത്തെ പട്ടണക്കാട് സബ് ഇന്‍സ്‌പെക്ടറായിരുന്ന അമൃതരംഗന്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ജിജിന്‍ ജോസഫ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അംബികാ കൃഷ്ണനും അഡ്വ. അഖിലാകൃഷ്ണനും കോടതിയില്‍ ഹാജരായി.
ALSO READ: മരുമകളെ തീകൊളുത്തിക്കൊന്ന കേസില്‍ ഭര്‍തൃമാതാവിനും ഭര്‍തൃസഹോദരനും ജീവപര്യന്തം തടവ്




