24
Feb 2026
Tue
24 Feb 2026 Tue
Kannur pocso case arrested

മോട്ടിവേഷന്‍ സ്പീക്കര്‍മാരുടെ പീഡന കഥകള്‍ വീണ്ടും. കൗണ്‍സിലിംഗിനെത്തിയ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മോട്ടിവേഷല്‍ സ്പീക്കര്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി. കണ്ണൂര്‍ മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടില്‍ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ കൂടിയായിരുന്നു പ്രതി. പ്രിന്‍സിപ്പലായി വിരമിച്ചശേഷം ഷാജു ഹയര്‍ സെക്കന്‍ഡറി വകുപ്പ് കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിങ് സ്റ്റേറ്റ് ഫാക്കല്‍റ്റിയാണ്. കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസവകുപ്പിന് വേണ്ടി ബോധവത്കരണ ക്ലാസുകളും കൗണ്‍സലിങ്ങും നടത്തിയിരുന്നു.

ALSO READ: വൈറ്റിലയില്‍ യുവതിയെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പോലീസ്

കഴിഞ്ഞാഴ്ച്ചയാണ് മലപ്പുറത്ത് പെണ്‍കുട്ടിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ് മമ്പാട് അറസ്റ്റിലായത്. 16 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ലഹരി വിരുദ്ധ പ്രവര്‍ത്തകന്‍ കൂടിയായ ഫിലിപ് മമ്പാടിനെ നിലമ്പൂര്‍ പൊലീസ് അറസ്റ്റിലായത്.

കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ 16കാരിക്ക് നേരെയായിരുന്നു അതിക്രമം നടന്നത്. മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ഫിലിപ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോകള്‍ പങ്കുവച്ചിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെയാണ് ഫിലിപ്പ് മമ്പാട് പീഡിപ്പിച്ചത്.

പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുന്നതിനായി മാതാപിതാക്കള്‍ കുട്ടിയെ ഫിലിപ്പിന്റെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെ വീട്ടുകാരുടെ അറിവോ സമ്മതമോ ഇല്ലാതെ പെണ്‍കുട്ടിയെ ഫിലിപ്പ് മമ്പാട് വിവിധയിടങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. 2025 സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് നിലമ്പൂര്‍ പൊലീസ് കേസെടുത്തത്. പിന്നാലെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.