02
Mar 2026
Mon
02 Mar 2026 Mon
Larijani refutes claims Tehran pushed to resume US talks

യുഎസുമായി ഇറാന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധരായെന്ന വാര്‍ത്തകള്‍ തള്ളി ഇറാന്റെ സുപ്രിം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി. യുഎസുമായി തങ്ങള്‍ ചര്‍ച്ചയ്ക്കില്ലെന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരമോന്നത നേതാവ് ആയുത്തുല്ല അലി ഖാംനഇ അടക്കമുള്ളവരെ യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ വധിച്ചതിനു പിന്നാലെ ഇറാന്‍ ഒമാന്‍ മധ്യസ്ഥ സംഘം മുഖേന യുഎസുമായി ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുകയാണെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ ആണ് റിപോര്‍ട്ട് ചെയ്തത്.

ഭ്രമാത്മകമായ ഫാന്റസികള്‍ കൊണ്ട് ട്രംപ് പശ്ചിമേഷ്യയെ കുഴപ്പത്തിലേക്ക് തള്ളിവിട്ടെന്നും ഇപ്പോള്‍ ട്രംപ് അമേരിക്കയ്ക്ക് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്നും ഭയപ്പെടുകയാണെന്നും ലാരിജാനി പറഞ്ഞു. ഇസ്രായേലിന്റെ അധികാരമോഹങ്ങള്‍ക്കായി അമേരിക്കന്‍ സൈനികരെ ബലിയര്‍പ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ പ്രതിരോധം തുടരുമെന്നും അമേരിക്കന്‍ സൈനികരും അവരുടെ കുടുംബങ്ങളുമായിരിക്കും കൂടുതല്‍ വിലനല്‍കേണ്ടിവരികയെന്നും ലാരിജാനി വ്യക്തമാക്കി.

ALSO READ: യുഎസ് ഗള്‍ഫ് രാജ്യങ്ങളെ കൈവിട്ടു; പ്രതിരോധ സംവിധാനങ്ങള്‍ ഇസ്രായേലിനെ സംരക്ഷിക്കാന്‍ മാറ്റി: സൗദി ഉദ്യോഗസ്ഥന്‍