11
Mar 2026
Wed
11 Mar 2026 Wed
Ghaziabad man gets right to die in Supreme Court order

അപകടത്തെ തുടര്‍ന്ന് 13 വര്‍ഷമായി കോമയില്‍ കഴിയുന്ന 31കാരന്‍ ഹരീഷ് റാണയെ മരിക്കാന്‍ അനുവദിച്ച് സുപ്രിംകോടതി. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഒഴിവാക്കി ഹരീഷ് റാണയ്ക്ക് ദയാവധത്തിന് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് വൃദ്ധ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോടതി തുടര്‍ന്ന് ഹരീഷ് റാണയുടെ അവസ്ഥയറിയുന്നതിന് രണ്ട് മെഡിക്കല്‍ ബോര്‍ഡുകളുടെ അഭിപ്രായം തേടുകയും 13 വര്‍ഷത്തിനിടെ റാണയുടെ അവസ്ഥയില്‍ യാതൊരു വിധ മാറ്റവുമില്ലെന്ന് ഇവര്‍ റിപോര്‍ട്ട് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് സുപ്രിംകോടതി ദയാവധത്തിന് അനുമതി നല്‍കുകയുമായിരുന്നു.

പഞ്ചാബ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയായിരിക്കെ 2013ല്‍ പേയിങ് ഗസ്റ്റ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീഴുകയും ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. അന്നുമുതല്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഹരീഷിന്റെ ജീവന്‍ നിലനിര്‍ത്തിവരുന്നത്. ട്യൂബ് വഴിയായിരുന്നു യുവാവിന് ഭക്ഷണം നല്‍കിവന്നിരുന്നത്. യുവാവിന്റെ മാതാപിതാക്കള്‍ വയോധികരാണെന്നും അവര്‍ ഇത്ര നാളും നിസ്വാര്‍ഥരായി മകനെ പരിചരിച്ചുവെന്നും കോടതി നിരീക്ഷിച്ചു.

ALSO READ: എല്‍പിജി ക്ഷാമം രൂക്ഷം; ഹോട്ടലുകള്‍ പൂട്ടേണ്ടി വരും; വീടുകളെയും ബാധിക്കുന്നു