യുഎസും ഇസ്രായേലും ചേര്‍ന്നു നടത്തുന്ന ആക്രമണങ്ങള്‍ക്കു തിരിച്ചടിയായി ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ ഇസ്രായേലില്‍ ഡസന്‍കണക്കിനു പേര്‍ക്ക് പരിക്ക്. 24 മണിക്കൂറിനിടെ 108 പേരാണ് പരിക്കേറ്റ് ചികില്‍സ തേടിയതെന്ന് ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആക്രമണസാഹചര്യത്തില്‍ മാനസികബുദ്ധിമുട്ടുകള്‍ നേരിട്ട് 9 പേര്‍ ചികില്‍സ തേടിയെന്നും മന്ത്രാലയം വ്യക്തമാക്കി. മിസൈലാക്രമണത്തെ തുടര്‍ന്ന് ഷെല്‍ട്ടറുകളിലേക്ക് ഓടുന്നതിനിടെ വീണ് പരിക്കേറ്റും ആശുപത്രിയിലെത്തിയവരുണ്ട്. ഇവരുടെ കൂട്ടത്തില്‍ സൈനികരുമുണ്ടെന്നും മന്ത്രാലയം പറയുന്നു.
|
ഞായറാഴ്ച ഇറാന്‍ നടത്തിയ മിസൈലാക്രമണങ്ങളെ തുടര്‍ന്ന് ലക്ഷക്കണക്കിനു പേര്‍ ഷെല്‍ട്ടറുകളില്‍ അഭയം തേടി. ഇറാനു പുറമേ ലബനാനില്‍ നിന്നു ഹിസ്ബുല്ലയുടെ ആക്രമണവും ഇസ്രായേല്‍ നേരിടുന്നുണ്ട്. വടക്കന്‍ ഇസ്രായേലിലാണ് ലബനാനില്‍ നിന്നുള്ള ആക്രമണങ്ങള്‍ ഏറെയും എത്തുന്നത്. സെന്‍ട്രല്‍ ഇസ്രായേലില്‍ ഇറാന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഇറാന്റെ ആക്രമണത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മരിച്ചുവെന്ന റിപോര്‍ട്ടുകളും ഇതിനിടെ പ്രചരിച്ചിരുന്നു. ഇനി അഥവാ നെതന്യാഹു മരിച്ചിട്ടില്ലെങ്കില്‍ പിന്തുടര്‍ന്ന് കൊല്ലുമെന്ന് ഇസ് ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പിനു ശേഷവും ഇറാന്‍ ഇസ്രായേലിനെതിരായ ആക്രമണം ശക്തിപ്പെടുത്തിയിട്ടുണ്ട്.
ALSO READ: സിപിഐഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; മല്‍സരിക്കുന്നത് 86 സീറ്റുകളില്‍




