Kerala gold rate പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ദിവസങ്ങളായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് ഒറ്റയടിക്ക് 4,360 രൂപയാണ് ഇടിഞ്ഞത്. 1,02,680 രൂപയാണ് ഇന്ന് ഒരുപവന് വില. ഗ്രാമിന് 545 രൂപ കുറഞ്ഞ് 12835 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 445 രൂപ കുറഞ്ഞ് 10605 രൂപയായി. 73 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
|
ശനിയാഴ്ച ഗ്രാമിന് 275 രൂപയും പവന് 2200 രൂപയും കുറഞ്ഞിരുന്നു. യഥാക്രമം 13,380 രൂപയും 1,07,040 രൂപയുമായിരുന്നു വില. വ്യാഴാഴ്ച സ്വര്‍ണവിലയില്‍ മൂന്നു തവണ മാറ്റമുണ്ടായി. രാവിലെയും ഉച്ചക്കും വൈകീട്ടുമായി പവന് 5,240 രൂപയാണ് കുറഞ്ഞത്.
ജനുവരി 29നാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന്. പിന്നീട് കുറഞ്ഞും ഏറിയും വിപണിയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
ആഗോളവിപണിയില്‍ സ്വര്‍ണവില കുത്തനെ ഇടിയുകയാണ്. സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 117.76 ഡോളര്‍ കുറഞ്ഞ് 4,373.99 ഡോളറായി. 2.62ശതമാനമാണ് കുറഞ്ഞത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. എന്നാല്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും അമേരിക്കയില്‍ പലിശനിരക്ക് കൂടുമെന്ന വിലയിരുത്തല്‍ അടക്കമുള്ള ഘടകങ്ങളാണ് ഇപ്പോള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
സ്വര്‍ണം പോലെതന്നെ വെള്ളിവിലയും താഴേക്ക് വീഴുകയാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാമിന് 245 രൂപയും 10 ഗ്രാമിന് 2,450 രൂപയുമായിരുന്ന വെള്ളിവില. ഇന്ന് ഒരു ഗ്രാമിന് 230 രൂപയും 10 ഗ്രാമിന് 2,300 രൂപയുമായി കുറഞ്ഞിട്ടുണ്ട്.
മാര്‍ച്ചിലെ സ്വര്‍ണവില
1. 126920 (Highest of Month)
2. 1,24,520 (രാവിലെ)1,25,040 (ഉച്ച)
3. 1,24,6803. 122920
4. 1,20,640
5. 1,19,9201,19,440
6. 1,18,880 (രാവിലെ)1,18,160(ഉച്ചക്ക് ശേഷം)
7. 1,20,000
8. 1,20,000
9. 1,18,560
10. 1,19,080
11. 119760
11. 119320
12. 118960
13. 1,18,240
13. 117840
14. 117080
15. 117080
16. 116720 (Morning)
16. 1,15,440 (after noon)
?17. 116320
17. 115920 (Evening)
18. 1,15,680
18. 1,15440 (Evening)
19. 1,13,400
19. 1,11,400 (Evening)
19. 110200
20. 1,10,680
21. 1,07,040
22. 1,07,040
23. 1,02,680 (Lowest of Month)



