അമിത ജോലിഭാരവും ആള്‍ക്ഷാമവും രൂക്ഷമായതിനാല്‍ ഇസ്രായേല്‍ പ്രതിരോധ സേന തകരുമെന്ന് സുരക്ഷാ കാബിനറ്റ് യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി മിലിട്ടറി ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറല്‍ ഇയാല്‍ സമീര്‍. മന്ത്രിമാര്‍ക്ക് മുമ്പാകെയാണ് ഇയാല്‍ സമീര്‍ ഇക്കാര്യം വ്യക്തമാക്കിയതെന്ന് ചാനല്‍ 13 ന്യൂസ് റിപോര്‍ട്ട് ചെയ്തു.
|
ഐഡിഎഫിന് ഒരു നിര്‍ബന്ധിത സൈനിക നിയമവും, ഒരു റിസര്‍വ് ഡ്യൂട്ടി നിയമവും, നിര്‍ബന്ധിത സേവനം നീട്ടുന്നതിനുള്ള നിയമവും ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അധികം താമസിയാതെ, ഐഡിഎഫ് അതിന്റെ പതിവ് ദൗത്യങ്ങള്‍ക്ക് തയ്യാറാകില്ലെന്നും റിസര്‍വ് സംവിധാനം നിലനില്‍ക്കില്ലെന്നും സമീര്‍ മുന്നറിയിപ്പ് നല്‍കി.
ഇറാനുമായി ആരംഭിച്ച യുദ്ധവും ഇതിനു പുറമേ ലബനാനില്‍ കരയുദ്ധമടക്കം ആരംഭിച്ചും ഗയില്‍ ഫലസ്തീനികള്‍ക്കെതിരായ സൈനിക നീക്കവുമൊക്കെയാണ് ഇസ്രായേല്‍ പ്രതിരോധ സേനയെ ജോലിഭാരത്തിലാക്കിയത്. യുദ്ധം മുന്നോട്ടു കൊണ്ടുപോവണമെങ്കില്‍ ഇസ്രായേലിന് കൂടുതല്‍ സേനയെ ആവശ്യമാണെന്നും സൈന്യം ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രതിപക്ഷ നേതാവ് യെയിര്‍ ലാപിഡും സര്‍ക്കാരിനെ വിമര്‍ശിച്ചു രംഗത്തുവന്നു. തന്ത്രമോ മതിയായ വിഭവങ്ങളോ ഇല്ലാതെയാണ് നെതന്യാഹു സര്‍ക്കാര്‍ യുദ്ധമുഖങ്ങളിലേക്ക് സൈനികരെ അയച്ചിരിക്കുന്നതെന്നും ലാപിഡ് കുറ്റപ്പെടുത്തി.
ഇസ്രായേല്‍ പ്രതിരോധ സേനയ്ക്ക് നിലവില്‍ ഇരുപതിനായിരം സൈനികരുടെ കുറവുണ്ടെന്നും ഒരുലക്ഷത്തോളം യുവാക്കള്‍ സൈനിക പ്രായമെത്തിയവരുണ്ടെന്നും ഇവിരെ ജോലിക്കെടുത്താല്‍ ഈ കുറവ് നികത്താനാവുമെന്നും മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു.
ALSO READ: വിവാഹിതന്‍ പരസ്പരസമ്മതത്തോടെ മറ്റൊരു യുവതിക്കൊപ്പം ജീവിക്കുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി



