നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിനടിയിലൂടെ ഇട്ടിരിക്കുന്ന സുപ്രധാന കേബിളുകള്‍ക്കും പൈപ്പ് ലൈനുകള്‍ക്കും അരികെ റഷ്യയുടെ അന്തര്‍വാഹിനികള്‍ സംശയകരമായ സാഹചര്യത്തില്‍ നിലയുറപ്പിച്ചിരുന്നത് നിരീക്ഷിക്കാന്‍ യുകെയും നോര്‍വേയും മേഖലയില്‍ യുദ്ധക്കപ്പലും വിമാനവും നൂറുകണക്കിന് സൈനികരെയും വിന്യസിച്ചത് ഒരു മാസക്കാലം. യുകെയുടെ വടക്ക് സമുദ്രത്തിനടയില്‍ റഷ്യയുടെ അന്തര്‍വാഹിനിയും രണ്ട് ചാര അന്തര്‍വാഹിനികളും വിന്യസിച്ചിരുന്നത് ദുരുദ്ദേശ പ്രവര്‍ത്തനത്തിനാണെന്ന് സംശയമുണ്ടെന്ന് യുകെ പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി പറഞ്ഞു. ഒരു മാസം നീണ്ട ദൗത്യത്തിനു ശേഷമാണ് റഷ്യയുടെ അന്തര്‍വാഹിനികള്‍ മേഖലയില്‍ നിന്നു മടങ്ങിയത്. പശ്ചിമേഷ്യന്‍ സാഹചര്യത്തിലേക്ക് തങ്ങളുട ശ്രദ്ധ തിരിക്കാനാണ് പുടിന്റെ ശ്രമം. എന്നാല്‍ പുടിനു മേലുള്ള തങ്ങളുടെ കണ്ണ് മാറ്റുകയില്ലെന്നും ജോണ്‍ ഹീലി പറഞ്ഞു.
|
തങ്ങളുടെ കേബിളുകള്‍ക്കും പൈപ്പ് ലൈനുകള്‍ക്കുമെതിരായ നിങ്ങളുടെ പ്രവൃത്തി തങ്ങള്‍ കണ്ടിരുന്നു. അവ നശിപ്പിക്കാനുള്ള ഏതൊരു ശ്രമവും തങ്ങള്‍ സഹിക്കുകയില്ലെന്നും ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുന്നതുവരെ മേഖല വളഞ്ഞ തങ്ങളുടെ സൈന്യം തുടരുമെന്ന് ട്രംപ്




