ഇറാന്‍ പരമോന്നത നേതാവിനെയടക്കം വധിച്ച ആക്രമണത്തിന് ഇസ്രായേലിന് വഴിയൊരുക്കി നല്‍കിയ മൊസാദ് ചാരന്‍ രാജ്യത്തിനു പുറത്തുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടതായി മൊസാദ് മേധാവി ഡേവിഡ് ബര്‍ണിയ. എം എന്നറിയപ്പെട്ടിരുന്ന മൊസാദ് ചാരനാണ് കൊല്ലപ്പെട്ടതെന്നും ഡേവിഡ് ബര്‍ണിയ പറഞ്ഞു. കൊല്ലപ്പെട്ട ഇസ്രായേലീ സൈനികര്‍ക്കും മറ്റുമായുള്ള അനുസ്മരണ ദിനത്തിലായിരുന്നു എമ്മിന്റെ മരണം മൊസാദ് മേധാവി പുറത്തുവിട്ടത്.
|
2023 മെയ് 28ന് ഇറ്റലിയിലെ മാഗിയോര്‍ തടാകത്തില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് എം മരിച്ചത്. അതേസമയം 50കാരനായ ഇറേസ് ഷിമോനിയാണ് എം എന്ന ഇസ്രായേലീ മാധ്യമമായ ചാനല്‍ 12 ന്യൂസ് റിപോര്‍ട്ട് ചെയ്തു. എമ്മിന്റെ മൃതദേഹം ഇസ്രായേലിലെത്തിച്ച് അഷ്‌കലോണില്‍ മറവുചെയ്യുകയും ചെയ്തു. മൊസാദിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുഖം മറച്ച് ഈ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. 30 വര്‍ഷം എം മൊസാദിനു വേണ്ടി പ്രവര്‍ത്തിച്ചുവെന്നും ചാനല്‍ 12 ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.
എം മൊസാദിനു ചോര്‍ത്തി നല്‍കിയ വിവരങ്ങളുടെയൊക്കെ അടിസ്ഥാനത്തിലായിരുന്നു 2026 ഫെബ്രുവരി 28ന് ഇസ്രായേല്‍ ഇറാനു നേരെ ഗര്‍ജിക്കുന്ന സിംഹം എന്ന പേരില്‍ ആക്രമണം നടത്തിയത്. ഇതിനൊപ്പം പങ്കാളികളായ യുഎസ് ആവട്ടെ തങ്ങളുടെ ആക്രമണത്തിന് ഓപറേഷന്‍ എപിക് ഫ്യൂറി എന്നാണ് പേര് നല്‍കിയത്.
ALSO READ: കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തി കെട്ടിയിട്ട ശേഷം തീകൊളുത്തി കൊന്ന് കാമുകി


