പശ്ചിമേഷ്യന്‍ യുദ്ധത്തിനിടെ യുഎഇയിലേക്ക് ഇസ്രായേല്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ അയണ്‍ ഡോം എത്തിച്ചുവെന്ന് റിപോര്‍ട്ട്. ഇറാന്റെ റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും തകര്‍ക്കാന്‍ വ്യോമ പ്രതിരോധ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിനായി ഇസ്രായേലീ സൈനികരും യുഎഇയില്‍ എത്തുകയുണ്ടായെന്ന് യുഎസ്, ഇസ്രായേല്‍ സൈന്യത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം റിപോര്‍ട്ട് ചെയ്തു.
|
ഫെബ്രുവരി 28ന് ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതോടെയാണ് ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണം നടത്തിയത്. ഇതോടെ യുഎഇ ഇസ്രായേലിന്റെ സഹായം തേടുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. അതേസമയം ഇറാന്റെ അയണ്‍ഡോമുകളെ വെട്ടിച്ച് ഇറാന്‍ ഗള്‍ഫ് മേഖലയിലുടനീളം തങ്ങളുടെ ആക്രമണ ലക്ഷ്യം കൈവരിക്കുകയുണ്ടായി. അയണ്‍ഡോമുകളുടെ സഹായത്തോടെ യുഎഇ ഇറാന്റെ 550 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും 2200ലേറെ ഡ്രോണുകളും തകര്‍ത്തുവെന്നാണ് അബൂദബി പ്രതിരോധ മന്ത്രാലയം പറയുന്നത്. അമേരിക്കയ്ക്കും ഇസ്രായേലിനും പുറമേ അയണ്‍ ഡോം ബാറ്ററിയുള്ള ഏക രാജ്യം യുഎഇ ആണെന്നാണ് മുതിര്‍ന്ന ഇസ്രായേലീ ഉദ്യോഗസ്ഥന്‍ ആക്‌സിയസ് മാധ്യമത്തോടു പറഞ്ഞത്. ഇസ്രായേല്‍ അയണ്‍ ഡോം എത്തിച്ചുനല്‍കിയത് യുഎഇയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: മകളെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ കാമുകനെ അച്ഛന്‍ വെട്ടിക്കൊന്നു


