11
Apr 2026
Wed
11 Apr 2026 Wed
Kerala boy dies in Riyad

മലയാളി വിദ്യാര്‍ഥി സൗദിയിലെ റിയാദില്‍ മരിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ജീവനക്കാരനായ കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി പാണമ്പ്ര കൊട്ടമ്പറമ്പത്ത് അഡ്വ പി കെ ഹബീബ് റഹ്‌മാന്‍-റിയാദിലെ പ്രിന്‍സസ് നൂറ യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. കെ ഷയീന്‍ ദമ്പതികളുടെ മകന്‍ ഹനീന്‍ ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ് സുലൈമാനിയ്യയിലെ ന്യൂ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷനല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു. അധ്യയന വര്‍ഷത്തിലെ ആദ്യ ദിവസം സ്‌കൂള്‍ യൂനിഫോം അണിഞ്ഞ് സ്‌കൂളില്‍ പോവാന്‍ നില്‍ക്കുന്നതിനിടെ ഏപ്രില്‍ അഞ്ചിന് വീട്ടില്‍ കുഴഞ്ഞുവീണ ഹനീന്‍ കിങ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികില്‍സലിരിക്കെ മരിക്കുകയായിരുന്നു.

ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥി ഹാദി അബ്ദുറഹ്‌മാന്‍, റിയാദ് ന്യൂ മിഡില്‍ ഈസ്റ്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ഹയാ ഹബീബ് എന്നിവര്‍ സഹോദരങ്ങളാണ്.

ALSO READ: പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; ഭര്‍ത്താവ് പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക