ഹോര്‍മുസ് കടലിടുക്ക് വഴി വന്നുപോവുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ പരിക്കുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ക്കു തുടക്കം കുറിച്ച് ഇറാന്. ട്രാന്‍സിറ്റ് അംഗീകാരം വാങ്ങുന്നതിനും കടന്നുപോവുന്നതിനുമുമ്പ് ടോള്‍ അടയ്ക്കുന്നതിനുമുള്ള നിയമമാണ് പേര്‍ഷ്യന്‍ ഗള്‍ഫ് സ്ട്രെയിറ്റ് അതോറ്റി അവതരിപ്പിച്ചിരിക്കുന്നത്.
|
ഹോര്‍മുസ് കടലിടുക്ക് വഴി പോവാനാഗ്രഹിക്കുന്ന കപ്പലുകളെല്ലം വെസ്സല്‍ ഇന്‍ഫര്‍മേഷന്‍ ഡിക്ലറേഷന്‍ എന്ന ഫോറം പൂരിപ്പിച്ചു നല്‍കണം. ഇതില്‍ കപ്പലിന്റെ ഉടസ്ഥത, ഇന്‍ഷുറന്‍സ്, ജീവനക്കാരുടെ വിശദാംശങ്ങള്‍, ട്രാന്‍സിറ്റ് പാത, കപ്പലിലെ ചരക്കിന്റെ വിവരം എന്നിവ വ്യക്തമാക്കിയിരിക്കണം. കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഈ ഫോറം ഇമെയില്‍ മുഖേന അതോറിക്ക് അയച്ചു നല്‍കണം. നല്കുന്ന വിവരങ്ങളിലെ കുറവോ അല്ലെങ്കില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നതിന്റെയോ ഉത്തരവാദിത്വം അപേക്ഷകന്റെ മാത്രമായിരിക്കും. ഇതിനെതിരേ അതോറിറ്റി നടപടി സ്വീകരിക്കുകയും ചെയ്യും.
യുഎസിന്റെ നടപടികളെ പിന്തുടര്ന്ന് ഇറാനെതിരേ ഉപരോധമേര്‍പ്പെടുത്തുന്ന രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കുക എളുപ്പമാവുകയില്ലെന്നും ഇറാന് വ്യക്തമാക്കി.
ഫെബ്രുവരി 28ന് ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് തങ്ങളെ ആക്രമിച്ചതോടെയാണ് ഇറാന് ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതുവരെ സൗജന്യമായി ഇതുവഴി എണ്ണയും പ്രകൃതി വാതകവും കൊണ്ടുപോയിരുന്ന കപ്പലുകള്‍ ഇനി മുതല്‍ ഇറാന് ടോള്‍ നല്‍കേണ്ടിവരും. ഇതോടെ ഇറാന് മികച്ച വരുമാനവും ഇതിലൂടെ കണ്ടെത്താനാവും.
ALSO READ: പ്രതിശ്രുത വരന് ബൈക്കപകടത്തില്‍ മരിച്ചതിനു പിന്നാലെ പ്രതിശ്രുത വധു ജീവനൊടുക്കി



