തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ എഐഎഡിഎംകെയില്‍ പിളര്‍പ്പ്. എടപ്പാടി പളനിസ്വാമി പക്ഷവും മുതിര്‍ന്ന നേതാക്കളായ സി വി ഷണ്‍മുഖവും എസ് പി വേലുമണിയുമാണ് വെവ്വേറെ യോഗങ്ങള്‍ വിളിച്ചുചേര്‍ത്തത്.
|
സി വി ഷണ്‍മുഖം-എസ് പി വേലുമണി പക്ഷം വിളിച്ചുചേര്‍ത്ത ഒരുകൂട്ടം എംഎല്‍എമാരുടെ യോഗത്തില്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് നിന്ന് എടപ്പാടി പളനിസ്വാമിയെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നു. തുടര്‍ച്ചയായി തോല്‍വി ഏറ്റുവാങ്ങുന്നത് ചൂണ്ടികാട്ടിയാണ് ഈ ആവശ്യം ഉയര്‍ന്നത്.
എസ്പി വേലുമണിയെ കക്ഷി നേതാവാക്കി തിരഞ്ഞെടുക്കണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. വേലുമണിക്ക് 30 എംഎല്‍എമാരാണ് പിന്തുണ അറിയിച്ച് മുന്നോട്ട് വന്നത്. അതേസമയം എടപ്പാടി പളനിസ്വാമിക്ക് 17 അംഗങ്ങളുടെ പിന്തുണ മാത്രമാണുള്ളത്. എടപ്പാടി പളനിസ്വാമി പക്ഷവും വേലുമണി പക്ഷവും പ്രോടേം സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. എഐഎഡിഎംകെ ഇനി ആര് നയിക്കുമെന്നതില്‍ സ്പീക്കറുടെ നിലപാട് നിര്‍ണാകമാകും.
നിയമസഭ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെക്ക് 47 സീറ്റുകളാണ് നേടാനായത്. 2021ലെ തിരഞ്ഞെടുപ്പില്‍ 75 സീറ്റുകള്‍ ലഭിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ 39 സീറ്റ് നേടിയെങ്കിലും 2024ല്‍ ഒരു സീറ്റ് പോലും നിലനിര്‍ത്താനായില്ല.
ALSO READ: സ്റ്റാലിനെയും ഉദയാനിധി സ്റ്റാലിനെയും വസതിയില്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വിജയ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





