ബസ്സിനുള്ളിൽ യുവതിയെ ബലാൽസംഗം ചെയ്ത ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ. ഡൽഹിയിലെ റാണിബാഗ് മേഖലയിലാണ് സംഭവം. മംഗോൾപുരിയിലെ ഫാക്ടറി ജീവനക്കാരിയാണ് ലൈംഗികാതിക്രമത്തിനിരയായത്.
|
ജോലി കഴിഞ്ഞ് മെയ് 11ന് രാത്രി യുവതി വീട്ടിലേക്ക് നടന്നുവരുന്നതിനിടെ സരസ്വതി വിഹാറിൽ വച്ച് ഒരു സ്ലീപ്പർ ബസ് ഇവിടേക്ക് വന്നു. ഈ സമയം ബസ്സിന്റെ ഡോറിൽ നിന്ന യുവാവിനോട് സമയം ചോദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഇതോടെ ഇയാൾ യുവതിയെ ബസ്സിന്റെ ഉള്ളിലേക്ക് ബലംപ്രയോഗിച്ച് വലിച്ചുകയറ്റുകയും ബസ് ഓടിച്ചുപോവുകയും ചെയ്തു. ബസ് നങ്ക്ലോയിലേക്കാണ് പോയത്. ഇവിടെ വച്ചാണ് ഡ്രൈവറും കണ്ടക്ടറും ചേർന്ന് യുവതിയെ ബലാൽസംഗം ചെയ്തത്. യുവതി വിവാഹിതയും മൂന്നുമക്കളുടെ അമ്മയുമാണ്.
ലൈംഗികാതിക്രമത്തിനിരയായ യുവതി തുടർന്ന് പോലീസിൽ പരാതി നൽകി. പ്രതികളെ പിടികൂടിയ പോലീസ് അതിക്രമം അരങ്ങേറിയ ബസ്സും പിടിച്ചെടുത്തിട്ടുണ്ട്.



