03
Jul 2026
Fri
03 Jul 2026 Fri
Court allowed Swetha Menon led committee to rule AMMA

അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി കോടതി. എറണാകുളം മുന്‍സിഫ് കോടതിയാണ് ശ്വേത മേനോന്റെ ഹരജിയില്‍ ഉത്തരവിറക്കിയത്. ജനറല്‍ ബോഡി യോഗത്തിനു ശേഷം ഭരണസമിതി ഒന്നടങ്കം രാജിവയ്ക്കുകയാണെന്ന് പ്രസിഡന്റ് ശ്വേതാ മേനോന്‍ മാധ്യമങ്ങളോടു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് താല്‍ക്കാലിക ഭരണത്തിനായി അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വന്നത്. എന്നാല്‍ ശ്വേതാമേനോന്‍ അടക്കമുള്ളവര്‍ ഔദ്യോഗികമായി രാജി നല്‍കാത്തത് അഡ്‌ഹോക് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഘടനയുടെ പ്രവര്‍ത്തങ്ങള്‍ അഡ്‌ഹോക്ക് കമ്മറ്റിക്ക് നടത്താന്‍ അധികാരം ഇല്ലെന്നു ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച ശ്വേത കോടതിയെ സമീപിക്കുകയായിരുന്നു. ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനം തുടരാനും കോടതിയുടെ ഉത്തരവില്‍ ഉണ്ട്. സംഘടനയുടെ ബൈലോ പ്രകാരം രാജി വച്ച കമ്മിറ്റിക്കാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ സംഘടനയുടെ ഭരണ ചുമതലയെന്നും അഡ്‌ഹോക്ക് കമ്മിറ്റിക്ക് സാധുതയില്ലെന്നും ശ്വേത മേനോന്‍ പറഞ്ഞിരുന്നു.

ലാലേട്ടന്റെ കമ്മിറ്റി രാജിവച്ചപ്പോള്‍ സ്വീകരിച്ചത് ഈ നിലപാടാണ്. പിന്നെ എന്തുകൊണ്ടാണ് തങ്ങളുടെ കമ്മിറ്റിക്ക് മാത്രം ഈ നീതി ലഭിക്കാത്തത്? ചില സ്ഥാപിത താല്‍പര്യങ്ങള്‍ ഞങ്ങള്‍ക്ക് മാത്രം വേറെ നിയമം അനുശാസിക്കുന്നത് എന്തുകൊണ്ടാണ്? അമ്മയുടെ ബൈലോ പ്രകാരം ഒരു കമ്മിറ്റിയേ പാടുള്ളൂ. അത് ഞങ്ങളുടെ കമ്മിറ്റിയാണ്. ജനറല്‍ ബോഡിയുടെ തീരുമാന പ്രകാരം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാനുള്ള അടുത്ത തിരഞ്ഞെടുപ്പ് നടക്കുംവരെ അതാവും തുടരുക. അതിനാല്‍ അഡ്‌ഹോക്ക് കമ്മിറ്റി എന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് നിയമസാധുതയില്ലെന്ന് ശ്വേത മേനോന്‍ സാമൂഹികമാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു.

ALSO READ: സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞ് ഏഴുപേര്‍ക്ക് പരിക്ക്