12
Jul 2026
Sun
12 Jul 2026 Sun
Midhun Raj behind murder threat against Prime minister

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെള്ളിയാഴ്ച തലയറുത്തുകൊല്ലുമെന്ന ഭീഷണി മുഴക്കി യുവാവിന്റെ വീഡിയോ. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ശ്രീ ചെറായി, ലസിത പാലയ്ക്കല്‍ തുടങ്ങിയ സംഘപരിവാര സൈബര്‍ പോരാളികള്‍ ഭീഷണി മുഴക്കിയ ‘സുഡാപ്പി’യെ കണ്ടെത്താന്‍ ആഹ്വാനം നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിനിടെയാണ് ഭീഷണി മുഴക്കിയയാള്‍ മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളപ്പില്‍ സ്വദേശി മിഥുന്‍ രാജാണെന്ന് തിരിച്ചറിയുന്നത്. സംഘപരിവാര സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്ന മിഥുന്‍ രാജ് മനോരോഗത്തിന് ചികില്‍സയിലുള്ളയാളാണെന്നും കുടുംബം വ്യക്തമാക്കി. 20 വര്‍ഷമായി മിഥുന്‍ രാജിന് മനോരോഗമാണെന്നും കുടുംബം പറയുന്നു.

മുടിയും താടിയും വളര്‍ത്തിയ നിലയിലായിരുന്നു മിഥുന്‍ രാജ്. ഇതും ഇയാളുടെ മലപ്പുറം സ്ലാങ്ങുമാണ് ഭീഷണിക്കു പിന്നില്‍ മുസ് ലിം ആണെന്ന ധാരണ സംഘപരിവാര്‍ ബന്ധമുള്ള സാമുഹിക മാധ്യമ അക്കൗണ്ടുകള്‍ വിശ്വസിച്ചത്. ഇതേത്തുടര്‍ന്നായിരുന്ന കടുത്ത മുസ് ലിം അധിക്ഷേപവുമായി ഇവര്‍ രംഗത്തുവന്നത്. അതേസമയം ഭീഷണിക്കു പിന്നില്‍ മനോരോഗിയായ മുന്‍ സംഘപരിപാര പ്രവര്‍ത്തകനാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ പിന്നോട്ടു വലിയുകയും ചെയ്തിട്ടുണ്ട്.

ALSO READ: 35 വര്‍ഷം മുമ്പ് വായ്പ വാങ്ങിയ 1000 രൂപയ്ക്കു പകരം 25000 രൂപ നല്‍കി കടംവീട്ടിയ ആശ്വാസത്തില്‍ മലയാളി