14
Jul 2026
Mon
14 Jul 2026 Mon
KOLLAM ICECREAM FIGHT BRIDE FAINTED

വിവാഹ വേദിയിലെ പപ്പടത്തിന് വേണ്ടിയുള്ള തല്ലിന് പിന്നാലെ കൊല്ലം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇക്കുറി ഐസ്‌ക്രീമിനെ ചൊല്ലിയാണ് കൂട്ടത്തല്ല. വിവാഹസല്‍ക്കാരത്തിനിടെ ഐസ്‌ക്രീമിനെച്ചൊല്ലി ബന്ധുക്കളും അതിഥികളും തമ്മില്‍ കൂട്ടത്തല്ല്. നടത്തുന്നത് കണ്ട് പരിഭ്രാന്തയായ വധു ഓഡിറ്റോറിയത്തില്‍ കുഴഞ്ഞുവീണു. കൊല്ലം കൊല്ലൂര്‍വിള പള്ളിമുക്കിലെ ഒരു ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹസല്‍ക്കാരത്തിനിടെയാണ് കൊല്ലം ജില്ലക്കാര്‍ക്ക് തന്നെ നാണക്കേടായ രണ്ടാമത്തെ സംഭവം അരങ്ങേറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സല്‍ക്കാരത്തില്‍ പങ്കെടുത്ത വധുവിന്റെ വീട്ടുകാരില്‍ ഒരാള്‍ ആദ്യം ഐസ്‌ക്രീം കഴിച്ച ശേഷം രണ്ടാമതും ആവശ്യപ്പെട്ടതോടെയാണ് ചടങ്ങിനെ യുദ്ധക്കളമാക്കിയ സംഭവങ്ങളുടെ തുടക്കം. കൗണ്ടറിലുണ്ടായിരുന്ന വിതരണക്കാരന്‍ വീണ്ടും ഐസ്‌ക്രീം നല്‍കാന്‍ തയ്യാറായില്ല.

ആദ്യം വാക്ക് തര്‍ക്കം; പിന്നെ അടിയോടടി

ഇത് ചോദ്യം ചെയ്തതോടെ വാക്കു തര്‍ക്കമായി. വിതരണക്കാരനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായി അതിഥികള്‍ പെട്ടെന്ന് തന്നെ രണ്ട് പക്ഷമായി തിരിഞ്ഞു. വാക്കുതര്‍ക്കം മിനിറ്റുകള്‍ക്കകം കയ്യാങ്കളിയിലേക്കും പിന്നീട് കൂട്ടത്തല്ലിലേക്കും നീങ്ങുകയായിരുന്നു.

ALSO READ: കൊല്‍ക്കത്ത വിമാനത്താവളത്തിലെ പള്ളിയിലേക്കുള്ള പ്രവേശനം നിരോധിച്ചു; ദേശ സുരക്ഷയ്ക്ക് ഭീഷണിയെന്ന്‌ മുഖ്യമന്ത്രി

കസേരകളും പ്ലേറ്റുകളും പരസ്പരം എറിഞ്ഞ് അടി പാരമ്യത്തിലെത്തിയതോടെ സല്‍ക്കാരത്തിനെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള മറ്റ് അതിഥികള്‍ ഓഡിറ്റോറിയത്തിന് പുറത്തേക്ക് ചിതറിയോടി.

വധു ആശുപത്രിയില്‍; പരാതിയില്ലാതെ കേസ് ഒതുക്കി

തന്റെ ബന്ധുക്കളും വരന്റെ വീട്ടുകാരും തമ്മിലടിക്കുന്നത് കണ്ട് വധു കുഴഞ്ഞു വീഴുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ ബന്ധുക്കള്‍ ചേര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വധുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ALSO READ: ഗോവധ നിരോധന ഉത്തരവിന് സുപ്രീം കോടതി സ്റ്റേ; വിജയ് സര്‍ക്കാരിന്റെ ഇടപെടല്‍ വിജയിച്ചു

അതിനിടെ ഓഡിറ്റോറിയത്തിനുള്ളില്‍ തുടങ്ങിയ സംഘര്‍ഷം പള്ളിമുക്കിലെ പ്രധാന റോഡിലേക്കും വ്യാപിച്ചു. ഇതോടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇരവിപുരം പൊലീസും സിറ്റി പൊലീസും സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

സംഘര്‍ഷമുണ്ടാക്കിയ ഏതാനും പേരെ പൊലീസ് സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, വിവാഹബന്ധത്തെ ബാധിക്കുമെന്നതിനാല്‍ ഇരുപക്ഷവും പരസ്പരം പരാതി നല്‍കാന്‍ തയ്യാറായില്ല. പരാതിയില്ലെന്ന് രേഖാമൂലം അറിയിച്ചതോടെ കസ്റ്റഡിയിലെടുത്തവരെ പൊലീസ് പിന്നീട് വിട്ടയക്കുകയായിരുന്നു.

Kollam wedding reception clash over icecream