24
Jul 2026
Fri
24 Jul 2026 Fri
Abhimanyu murder case

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്ഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന്റെ നിര്‍ണായക നീക്കം. കേസില്‍ ഒരു വകുപ്പ് കൂടി ചേര്‍ക്കണമെന്ന് ഇന്ന് കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരേ ഐപിസി 323 (ബോധപൂര്‍വ്വമായി പരിക്കേല്‍പ്പിക്കല്‍) വകുപ്പ് കൂടി ചേര്‍ക്കാനാണ് ആവശ്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസില്‍ ഇന്ന് വിചാരണ തിയ്യതി നിശ്ചയിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിനായി കേസ് പരിഗണനയ്‌ക്കെടുത്തപ്പോഴാണ് പ്രോസിക്യൂഷന്‍ പുതിയ ആവശ്യവുമായി രംഗത്തെത്തിയത്. അഭിമന്യുവിനെ മര്‍ദ്ദിച്ച പ്രതികള്‍ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ വകുപ്പ് ചേര്‍ക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് അറിയുന്നത.

അതേസമയം, പുതിയൊരു വകുപ്പ് കൂടി ചേര്‍ക്കുന്നതോടെ കേസ് ഇനിയും നീളും. കേസ് ഈ മാസം 28ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

കൊലപാതകം, കൊലപാതക ശ്രമം, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് നിലവില്‍ പ്രതികള്‍ക്കെതിരേ ചേര്‍ത്തിട്ടുള്ളത്.

മഹാരാജാസ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യു 2018 ജൂലൈ രണ്ടിനാണ് കൊല്ലപ്പെട്ടത്. ചുമരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് അഭിമന്യുവിന് കുത്തേറ്റത്. കേസില്‍ 26 പ്രതികളെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. ജി മോഹന്‍രാജാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.